Vaisaakha paurnnami raavil

വൈശാഖ പൗര്‍ണ്ണമി രാവില്‍
Work
Year
Language

സ്വപ്നസഖീ...

വൈശാഖപൌര്‍ണ്ണമി രാവില്‍
വെള്ളിനിലാവിന്‍... പാല്‍ക്കടല്‍ക്കരയില്‍...
വെള്ളിനിലാവിന്‍ പാല്‍ക്കടല്‍ക്കരയില്‍
സങ്കല്‍പ്പഗന്ധര്‍വ്വനഗരം തീര്‍ക്കും
സ്വപ്നസഖീ... സ്വപ്നസഖീ...

നിന്റെ മായാനഗരത്തിനുള്ളിലെ
ദന്തഗോപുരനടയില്‍
മാലതീമണ്ഡപത്തിന്‍ നിന്നു നീ പാടിയ
മൌനഗീതങ്ങള്‍ കേട്ടൂ ഞാന്‍ .. സ്വപ്നസഖീ...

കനക്കക്കിനാവിന്‍ കളഹംസം നീന്തുന്ന
കല്ലോലിനിയുടെ കടവില്‍
കല്‍പ്പകച്ചുവട്ടില്‍ നീ എനിക്കു വിരിയ്ക്കും
പുഷ്പശയ്യകള്‍ കണ്ടൂ ഞാന്‍ .. സ്വപ്നസഖീ... ഓ..
(വൈശാഖ)

svapnasakhī...

vaiśākhabaൌrṇṇami rāvil
vĕḽḽinilāvin... pālkkaḍalkkarayil...
vĕḽḽinilāvin pālkkaḍalkkarayil
saṅgalppagandharvvanagaraṁ tīrkkuṁ
svapnasakhī... svapnasakhī...

ninṟĕ māyānagarattinuḽḽilĕ
dandagoburanaḍayil
māladīmaṇḍabattin ninnu nī pāḍiya
maൌnagīdaṅṅaḽ keṭṭū ñān .. svapnasakhī...

kanakkakkināvin kaḽahaṁsaṁ nīndunna
kalloliniyuḍĕ kaḍavil
kalppagaccuvaṭṭil nī ĕnikku viriykkuṁ
puṣpaśayyagaḽ kaṇḍū ñān .. svapnasakhī... o..
(vaiśākha)