Vaikkattappanum sivaraatri

വൈക്കത്തപ്പനും ശിവരാത്രി
Work
Year
Language

വൈക്കത്തപ്പനും ശിവരാത്രി
വടക്കുംനാഥനും ശിവരാത്രി
ഭഗവാനു തിരുനൊയമ്പ് ഇന്നു
ഭഗവതിക്കും തിരുനൊയമ്പ് ഉണ്ണി
ഗണപതിക്കും തിരുനൊയമ്പ്
( വൈക്കത്തപ്പനും)

സ്വര്‍ഗ്ഗഗംഗയില്‍ നീരാടി
സ്വര്‍ണ്ണക്കൂവളത്തില ചൂടി
തൃശ്ശിവപ്പേരൂര്‍ മതിലകത്തു നാഥന്‍
ദര്‍ശനം നല്‍കും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
( വൈക്കത്തപ്പനും)

മൂന്നാം തൃക്കണ്ണില്‍ തീയോടേ
മുടിയില്‍ നാഗഫണത്തോടെ
തിരുവേറ്റുമാനൂരമ്പലത്തില്‍ നാഥന്‍
താണ്ഡവമാടും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
( വൈക്കത്തപ്പനും)

അച്ഛനുമമ്മയും കാണാതെ
അമ്പലക്കെട്ടിലടുക്കളയില്‍
അരമനപ്പായസമുരുളിയോടെ ഉണ്ണി
ഗണപതിയുണ്ണും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
( വൈക്കത്തപ്പനും)

vaikkattappanuṁ śivarātri
vaḍakkuṁnāthanuṁ śivarātri
bhagavānu tirunŏyamp innu
bhagavadikkuṁ tirunŏyamp uṇṇi
gaṇabadikkuṁ tirunŏyamp
( vaikkattappanuṁ)

svarggagaṁgayil nīrāḍi
svarṇṇakkūvaḽattila sūḍi
tṛśśivapperūr madilagattu nāthan
darśanaṁ nalguṁ śivarātri
śaṁbho mahādeva śaṁbho - śiva
śaṁbho mahādeva śaṁbho
( vaikkattappanuṁ)

mūnnāṁ tṛkkaṇṇil tīyoḍe
muḍiyil nāgaphaṇattoḍĕ
tiruveṭrumānūrambalattil nāthan
tāṇḍavamāḍuṁ śivarātri
śaṁbho mahādeva śaṁbho - śiva
śaṁbho mahādeva śaṁbho
( vaikkattappanuṁ)

acchanumammayuṁ kāṇādĕ
ambalakkĕṭṭilaḍukkaḽayil
aramanappāyasamuruḽiyoḍĕ uṇṇi
gaṇabadiyuṇṇuṁ śivarātri
śaṁbho mahādeva śaṁbho - śiva
śaṁbho mahādeva śaṁbho
( vaikkattappanuṁ)