Vaigaasi tennalo

വൈകാശി തെന്നലോ
Year
Language

വൈകാശിത്തെന്നലോ തിങ്കളോ നീ
വൈശാഖപ്പുലരിതന്‍ പുണ്യമോ
കോടിജന്മമായ് നോറ്റനൊയമ്പോ
വേദസാരമായ് പെയ്ത മന്ത്രമോ
ശുഭകരമൊരു ത്യാഗരാജകീര്‍ത്തന ശ്രുതിസുഖലയമോ

രാധാസമേതാ കൃഷ്ണാ കൃഷ്ണാ
രാധാസമേതാ കൃഷ്ണാ ....

വനമാലിയായ് നിന്‍ വല്ലകിയില്‍
രാഗഭാവുകം ഞാനുണര്‍ത്തി
ആ.....
ഒരുനൂറുനന്മകള്‍ നേര്‍ന്നുകൊണ്ടെന്‍
ഭാഗ്യജാതകം നീയെഴുതി
കനിവോലും കാവേരീ തീര്‍ഥവുമായ്
തിരുവയ്യാര്‍ തംബുരുവില്‍ ഭൈരവിയായ്

നന്ദകുമാരാ നവനീതചോരാ
വൃന്ദാവനഗോവിന്ദമുരാരേ
രാധാ സമേതാ സമേതാ സമേതാ കൃഷ്ണാ

സ്വരപാരിജാതമായ് പൂത്തൊരുങ്ങാം
സ്വര്‍ണ്ണരേണുവാല്‍ കോലമിടാം
ആ......
നവരാത്രി ദീപം ചാര്‍ത്തിവയ്ക്കാം
നാദനൂപുരം കോര്‍ത്തുതരാം
കൊതിയോടെ ഞാനെന്നും പിന്‍ തുടരാം
ചെന്തമിഴിന്‍ പൊന്‍ ചിമിഴില്‍ വീണുറങ്ങാം

vaigāśittĕnnalo tiṅgaḽo nī
vaiśākhappularidan puṇyamo
koḍijanmamāy noṭranŏyambo
vedasāramāy pĕyda mandramo
śubhagaramŏru tyāgarājagīrttana śrudisukhalayamo

rādhāsamedā kṛṣṇā kṛṣṇā
rādhāsamedā kṛṣṇā ....

vanamāliyāy nin vallagiyil
rāgabhāvugaṁ ñānuṇartti
ā.....
ŏrunūṟunanmagaḽ nernnugŏṇḍĕn
bhāgyajādagaṁ nīyĕḻudi
kanivoluṁ kāverī tīrdhavumāy
tiruvayyār taṁburuvil bhairaviyāy

nandagumārā navanīdasorā
vṛndāvanagovindamurāre
rādhā samedā samedā samedā kṛṣṇā

svarabārijādamāy pūttŏruṅṅāṁ
svarṇṇareṇuvāl kolamiḍāṁ
ā......
navarātri dībaṁ sārttivaykkāṁ
nādanūburaṁ korttudarāṁ
kŏdiyoḍĕ ñānĕnnuṁ pin duḍarāṁ
sĕndamiḻin pŏn simiḻil vīṇuṟaṅṅāṁ