വൈദ്യനു വന്നൊരു രോഗം
വയസ്സുകാലത്തെ അനുരാഗം
ഒറ്റമൂലി വേണം അഷ്ടാംഗഹൃദയത്തില്‍
വാഗു്ഭടന്‍ വിധിക്കാത്ത യോഗം (2)
(വൈദ്യനു )
വൈദ്യനു വന്നൊരു രോഗം
മിടുമിടുക്കിപ്പെണ്ണിന്റെ
മനം കലക്കിക്കണ്ണിന്റെ
വടക്കോട്ടു് പോയ വേരു്
മതിമലരിന്‍ ചേലുള്ള
തുടുതുടുത്ത ചുണ്ടിന്റെ
മധുരത്തേന്‍ തെളിനീരു്
(മിടുമിടുക്കി )
കയ്യോടേ ചാലിച്ചു്
കണ്ണടച്ചു് സേവിച്ചാല്‍
മാറാത്ത രോഗമുണ്ടോ
അളിയാ തീരാത്ത രാഗമുണ്ടോ
(വൈദ്യനു )
പവിഴമല്ലി പൂക്കുന്ന
ചൊകചൊകന്ന കവിളിന്റെ
പടിഞ്ഞാട്ടു് പോയ വേരു്
അഴകലയില്‍ നീന്തി വരും
അന്നനടപ്പെണ്ണിന്റെ
മൊഴിയഴകില്‍ തെളിനീരു്
(പവിഴമല്ലി)
കയ്യോടെ ചാലിച്ചു്
കണ്ണടച്ചു് സേവിച്ചാല്‍
മാറാത്ത രോഗമുണ്ടോ
അളിയാ തീരാത്ത രാഗമുണ്ടോ
(വൈദ്യനു ) (2)
വൈദ്യനു വന്നൊരു രോഗം