Vaidooryakkammal

വൈഡൂര്യക്കമ്മല്‍
Year
Language

വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ (വൈഢൂര്യ ..)

മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ്
കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ, ആരാരും കാണാത്ത വര്‍ണ്ണങ്ങളോ
വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

മാമയില്‍ പീലി ചൂടും വാല്‍കണ്ണില്‍, ഇന്ന്
മയ്യെഴുതും പൊന്‍ കിനാവുകള്‍ എന്താണ്
പാലൊളി തിങ്കള്‍ പൂക്കും നിന്നുള്ളില്‍, മെല്ലെ
പൂങ്കുയിലായ് പാടി നില്‍ക്കുവതാരാണ്‌
ഇന്നോളം നുള്ളാചെപ്പില്‍ ചിന്തൂരം ചിന്തുന്നേ
പുഞ്ചിരി ചെണ്ടിന്മേല്‍ കല്‍ക്കണ്ടം വിളയുന്നേ
കാര്‍മുകില്‍ മായും നാളുകളായ്
പൊന്‍മാനെ നിന്നെ തേടി മാംഗല്യം വന്നല്ലോ
താലോലം തങ്കതേരില്‍ സൌഭാഗ്യം വന്നല്ലോ

വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ
മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ്
കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ, ആരാരും കാണാത്ത വര്‍ണ്ണങ്ങളോ
വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ

രാവുറങ്ങുന്ന നേരം നിന്നുള്ളില്‍, മൂളി
പാറിയെത്തും വെണ്‍്പിറാവുകള്‍ ഏതാണ്
നീ തനിച്ചാവുമ്പോള്‍ നിന്‍ കാതില്‍, മെല്ലെ
മുത്തുതിരും സ്നേഹമാം മൊഴിയേതാണ്
വെള്ളാരം കുന്നുമേലെ കൂടാരം കെട്ടുമ്പോള്‍
കിക്കിളി കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോള്‍
കൂട്ടിനു പോരാന്‍ ആരാണ്
മഞ്ചാടി കൊമ്പത്തെ ചിങ്കാര തത്തമ്മേ
മഴവില്ലിന്‍ കൂട്ടില്‍ കൂട്ടായ് പൂമാരന്‍ വന്നല്ലോ

വൈഢൂര്യ കമ്മലണിഞ്ഞ്, വെണ്ണിലാവു രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ
മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ്
കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ, ആരാരും കാണാത്ത വര്‍ണ്ണങ്ങളോ

vaiḍhūrya kammalaṇiññ, vĕṇṇilāvu rāvil nĕyyuṁ
pūṅgoḍi pāvuḍukkaṇa pŏnmāne (vaiḍhūrya ..)

minnāya pūṅgaviḽil minni māññadĕndāṇ
kallyāṇa nāḽinṟĕ svapnaṅṅaḽo, ārāruṁ kāṇātta varṇṇaṅṅaḽo
vaiḍhūrya kammalaṇiññ, vĕṇṇilāvu rāvil nĕyyuṁ
pūṅgoḍi pāvuḍukkaṇa pŏnmāne

māmayil pīli sūḍuṁ vālgaṇṇil, inn
mayyĕḻuduṁ pŏn kināvugaḽ ĕndāṇ
pālŏḽi tiṅgaḽ pūkkuṁ ninnuḽḽil, mĕllĕ
pūṅguyilāy pāḍi nilkkuvadārāṇ‌
innoḽaṁ nuḽḽāsĕppil sindūraṁ sindunne
puñjiri sĕṇḍinmel kalkkaṇḍaṁ viḽayunne
kārmugil māyuṁ nāḽugaḽāy
pŏnmānĕ ninnĕ teḍi māṁgalyaṁ vannallo
tālolaṁ taṅgaderil saൌbhāgyaṁ vannallo

vaiḍhūrya kammalaṇiññ, vĕṇṇilāvu rāvil nĕyyuṁ
pūṅgoḍi pāvuḍukkaṇa pŏnmāne
minnāya pūṅgaviḽil minni māññadĕndāṇ
kallyāṇa nāḽinṟĕ svapnaṅṅaḽo, ārāruṁ kāṇātta varṇṇaṅṅaḽo
vaiḍhūrya kammalaṇiññ, vĕṇṇilāvu rāvil nĕyyuṁ
pūṅgoḍi pāvuḍukkaṇa pŏnmāne

rāvuṟaṅṅunna neraṁ ninnuḽḽil, mūḽi
pāṟiyĕttuṁ vĕṇ്piṟāvugaḽ edāṇ
nī taniccāvumboḽ nin kādil, mĕllĕ
muttudiruṁ snehamāṁ mŏḻiyedāṇ
vĕḽḽāraṁ kunnumelĕ kūḍāraṁ kĕṭṭumboḽ
kikkiḽi kuḽirūṭṭi kinnāraṁ sŏllumboḽ
kūṭṭinu porān ārāṇ
mañjāḍi kŏmbattĕ siṅgāra tattamme
maḻavillin kūṭṭil kūṭṭāy pūmāran vannallo

vaiḍhūrya kammalaṇiññ, vĕṇṇilāvu rāvil nĕyyuṁ
pūṅgoḍi pāvuḍukkaṇa pŏnmāne
minnāya pūṅgaviḽil minni māññadĕndāṇ
kallyāṇa nāḽinṟĕ svapnaṅṅaḽo, ārāruṁ kāṇātta varṇṇaṅṅaḽo