Vaidoorya ratnamaalasaartti

വൈഡൂര്യ രത്നമാലചാർത്തി
Work
Year
Language

വൈഡൂര്യ രത്നമാല ചാര്‍ത്തീ
വാസന്തദേവതയൊരുങ്ങീ
ആതിരനൂപുരമണിയുകയാണെന്‍
ആലോലചഞ്ചല ഹൃദയം എന്‍
അഭിലാഷ പുഷ്പനികുഞ്ജം

ഉണരൂ ഉണരൂ....ഉഷമലരീ..
ഉണരൂ ഉണരൂ ഉഷമലരീ
ഉദയരശ്മിതന്‍ ലഹരിയില്‍ നീ
ഉദ്യാനപവനന്‍ വിരുന്നുവന്നൂ(2)
ഉത്സവ വീണയില്‍ ശ്രുതിയുയര്‍ന്നൂ തന്‍
ഉത്സവവീണയില്‍ ശ്രുതിയുയര്‍ന്നൂ
(വൈഡൂര്യ...)

നുകരൂ നുകരൂ വരിവണ്ടേ ഈ
നൂതന മാധവ സൌഗന്ധികം(നുകരൂ)
ഏകാന്തമാനസവിപഞ്ചികയില്‍
ഇനിയുമീ ഋതുഗാനം തുളുമ്പട്ടേ(2)
(വൈഡൂര്യ...)

vaidooryarathnamaala chaarthi

vaiḍūrya ratnamāla sārttī
vāsandadevadayŏruṅṅī
ādiranūburamaṇiyugayāṇĕn
ālolasañjala hṛdayaṁ ĕn
abhilāṣa puṣpaniguñjaṁ

uṇarū uṇarū....uṣamalarī..
uṇarū uṇarū uṣamalarī
udayaraśmidan lahariyil nī
udyānabavanan virunnuvannū(2)
utsava vīṇayil śrudiyuyarnnū tan
utsavavīṇayil śrudiyuyarnnū
(vaiḍūrya...)

nugarū nugarū varivaṇḍe ī
nūdana mādhava saൌgandhigaṁ(nugarū)
egāndamānasavibañjigayil
iniyumī ṛtugānaṁ tuḽumbaṭṭe(2)
(vaiḍūrya...)

vaidooryarathnamaala chaarthi