Vaidhoorya kammalaninyanya

വൈഢൂര്യ കമ്മലണിഞ്ഞ്
Year
Language

വൈഡൂര്യ കമ്മലണിഞ്ഞ് വെണ്ണിലാവു രാവില്‍ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്‍മാനേ
മിന്നായ പൂങ്കവിളില്‍ മിന്നി മാഞ്ഞതെന്താണ്
കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ
ആരാരും കാണാത്ത വര്‍ണ്ണങ്ങളോ
(വൈഡൂര്യ കമ്മലണിഞ്ഞ് ......)

മാമയില്‍ പീലി ചൂടും വാൽക്കണ്ണിൽ ഇന്ന്
മയ്യെഴുതും പൊന്‍ കിനാവുകള്‍ എന്താണ്
പാലൊളി തിങ്കള്‍ പൂക്കും നിന്നുള്ളിൽ മെല്ലെ
പൂങ്കുയിലായ് പാടി നില്‍ക്കുവതാരാണ്‌
ഇന്നോളം നുള്ളാച്ചെപ്പില്‍ ചിന്തൂരം ചിന്തുന്നേ
പുഞ്ചിരി ചെണ്ടിന്മേല്‍ കല്‍ക്കണ്ടം വിളയുന്നേ
കാര്‍മുകില്‍ മായും നാളുകളായ്
പൊന്‍മാനെ നിന്നെ തേടി മാംഗല്യം വന്നല്ലോ
താലോലം തങ്കത്തേരില്‍ സൗഭാഗ്യം വന്നല്ലോ
(വൈഡൂര്യ കമ്മലണിഞ്ഞ് ......)

രാവുറങ്ങുന്ന നേരം നിന്നുള്ളില്‍ മൂളി
പാറിയെത്തും വെൺപിറാവുകള്‍ ഏതാണ്
നീ തനിച്ചാവുമ്പോള്‍ നിന്‍ കാതില്‍ മെല്ലെ
മുത്തുതിരും സ്നേഹമാം മൊഴിയേതാണ്
വെള്ളാരം കുന്നുമേലെ കൂടാരം കെട്ടുമ്പോള്‍
കിക്കിളി കുളിരൂട്ടി കിന്നാരം ചൊല്ലുമ്പോള്‍
കൂട്ടിനു പോരാന്‍ ആരാണ്
മഞ്ചാടി കൊമ്പത്തെ ചിങ്കാര തത്തമ്മേ
മഴവില്ലിന്‍ കൂട്ടില്‍ കൂട്ടായ് പൂമാരന്‍ വന്നല്ലോ
(വൈഡൂര്യ കമ്മലണിഞ്ഞ് ......)

vaiḍūrya kammalaṇiññ vĕṇṇilāvu rāvil nĕyyuṁ
pūṅgoḍi pāvuḍukkaṇa pŏnmāne
minnāya pūṅgaviḽil minni māññadĕndāṇ
kallyāṇa nāḽinṟĕ svapnaṅṅaḽo
ārāruṁ kāṇātta varṇṇaṅṅaḽo
(vaiḍūrya kammalaṇiññ ......)

māmayil pīli sūḍuṁ vālkkaṇṇil inn
mayyĕḻuduṁ pŏn kināvugaḽ ĕndāṇ
pālŏḽi tiṅgaḽ pūkkuṁ ninnuḽḽil mĕllĕ
pūṅguyilāy pāḍi nilkkuvadārāṇ‌
innoḽaṁ nuḽḽāccĕppil sindūraṁ sindunne
puñjiri sĕṇḍinmel kalkkaṇḍaṁ viḽayunne
kārmugil māyuṁ nāḽugaḽāy
pŏnmānĕ ninnĕ teḍi māṁgalyaṁ vannallo
tālolaṁ taṅgatteril saubhāgyaṁ vannallo
(vaiḍūrya kammalaṇiññ ......)

rāvuṟaṅṅunna neraṁ ninnuḽḽil mūḽi
pāṟiyĕttuṁ vĕṇbiṟāvugaḽ edāṇ
nī taniccāvumboḽ nin kādil mĕllĕ
muttudiruṁ snehamāṁ mŏḻiyedāṇ
vĕḽḽāraṁ kunnumelĕ kūḍāraṁ kĕṭṭumboḽ
kikkiḽi kuḽirūṭṭi kinnāraṁ sŏllumboḽ
kūṭṭinu porān ārāṇ
mañjāḍi kŏmbattĕ siṅgāra tattamme
maḻavillin kūṭṭil kūṭṭāy pūmāran vannallo
(vaiḍūrya kammalaṇiññ ......)