ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും
നാളെ നിന്റെ വേളിച്ചെക്കന്‍ വരുന്നൂ തത്തേ
നീളെ നീളെ തോരണങ്ങള്‍ മാലപോലെയലങ്കാരങ്ങള്‍
അളിമാരൊത്താടിപാടാം അരിയ തത്തേ
തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം
മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം (2)
കാവില്‍ വെയ്ക്കും മണി കൈവിളക്കേ
(തത്തക...)
നീ മണിമംഗല കുങ്കുമമീ തുടുനെറ്റിയിലിട്ടൊരു
ശ്രീകല പോലെയുദിക്കണ നേരമായ്
നീ തിരുവാതിര ചന്ദ്രിക നീ വിരല്‍ തൊട്ടു വിളിച്ചൊരു
പൂവിതള്‍ പോലെ വിരിഞ്ഞൊരു നേരമായ്
കിഴക്കിനി കോലായില്‍ പൂക്കും പൌര്‍ണ്ണമിയായി
എരി തിരി താലത്തില്‍ നീട്ടും നെന്മണിയായി
മനസ്സിനുള്ളില്‍ വിളക്കു വെക്കാന്‍ പറന്നെത്തി നീ
(തത്തക...)
നീ കിളിവാതിലിനുള്ളിലെ രാ തിരു തിങ്കളുദിച്ചത്
പോലിനിയെന്റെ നിലാവിനുമമ്മയായ്
ഈ പുഴ പാടണ പാട്ടുകള്‍ നീ ശ്രുതി ചേര്‍ത്തു മിനുക്കിയ
തേന്മൊഴി കൊണ്ടു തലോടണോരീണമായ്
കുയില്‍ പിട പെണ്ണേ നീ പാടും ഭൈരവി കേട്ട്
കളപ്പുര തേവാരം നോല്‍ക്കും വാള്‍ത്തലയേറ്റും
വെളിച്ചമെന് വിളിച്ചുണര്‍ത്താന്‍ വിരുന്നെത്തി നീ
(തത്തക...)