പൂവാംകുഴലി പെണ്ണിനുണ്ടൊരു
കിളുന്നുപോലുള്ളമനസ്സ്
കുഞ്ഞായ് വിരിഞ്ഞ് പൊന്നിതള്‍ നിരന്ന്
കുളുര്ന്നുലഞ്ഞൊരു മനസ്സ്
അക്കരക്കാട്ടില്‍ ആരമലമേട്ടില്
ആതിരക്കന്നിക്ക് ഋതുശാന്തി
മുത്തണിമാറത്ത് നാണം പിടഞ്ഞപ്പോള്‍
മൂകാംബരമാകെ തുടിമുഴങ്ങി
ആാ...ആ....
ആലോലം കാറ്റില്‍ പാര്വള്ളിയൂഞ്ഞാലില്
പകലിന്റെ നീളും നിഴലാട്ടം
കൈത്തിരികത്തിച്ച് കാക്കുന്നോരന്തിയെ
പുല്കാന് കൊതിയ്ക്കുന്ന തരംഗകേളീ
തരംഗകേളീ
ആ... ആ......
പൂവാംകുഴലി പെണ്ണിനുണ്ടൊരു
കിളുന്നുപോലുള്ളമനസ്സ്
കുഞ്ഞായ് വിരിഞ്ഞ് പൊന്നിതള്‍ നിരന്ന്
കുളുര്ന്നുലഞ്ഞൊരു മനസ്സ്