വാസരം തുടങ്ങി ഒരു ജീവിതം തുടങ്ങി
ഇരു ജീവനില്‍ കനക വീണകള്‍
ഇഴ പാകും മീട്ടും രാഗാര്‍ദ്ര സുഖ ഭരിതം
( വാസരം )
വാസരം തുടങ്ങി ഒരു ജീവിതം തുടങ്ങി
ആ ... ആ
വാര്‍മഴവില്ലിന്‍ നിറമോലും വരലോകം
മഴവില്ലിന്‍ നിറമോലും ഒരു ലോകം
അഴക് കോരി അമൃത് തൂകി പ്രാണനില്‍ ഇടറുകയോ
മനം പോലെ പൊന്നണിഞ്ഞ നാളരുളും
മധുരം മോഹിതം
(വാസരം തുടങ്ങി)
തേന്‍മൊഴിയോടെ മണിത്തിങ്കള്‍ പ്രതിബിംബം
കുളിരുകോരി സുകൃതമായി മാനസം കവരുകയോ
ഹൃദയങ്ങള്‍ ചേര്‍ന്നലിഞ്ഞു തീ തുളുമ്പും
കഥനം ശോഭിതം (വാസരം തുടങ്ങി)