Vaasanacceppudagarnnoru

വാസനച്ചെപ്പുതകര്‍ന്നൊരു
Year
Language

വാസനച്ചെപ്പു തകര്‍ന്നൊരെന്‍ ജീവിതം
വീണുടയുന്നതു കാണുന്നില്ലേ
ശനിദശ ചുമന്നും ശാപം ചുമന്നും
ഒരു ജന്മം തകരുന്നതറിയുന്നില്ലേ ദൈവം അറിയുന്നില്ലേ (വാസനച്ചെപ്പു)

നിന്‍ വചനങ്ങള്‍ പരീക്ഷിക്കുന്നതീ
നൊന്തു പ്രസവിച്ചൊരമ്മയിലോ
സ്വന്തം കുഞ്ഞിനെ അമ്മയില്‍നിന്നകറ്റി
എന്തുനേടാന്‍..നീ എന്തുനേടാന്‍ (വാസനച്ചെപ്പു)

കവടിനിരത്തിവെച്ചു ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
കണക്കുകൂട്ടുന്ന ജാതകമേ
എന്തിനെന്‍ ജീവന്റെ രാശിചക്രത്തില്‍ നീ
നൊമ്പരം കൊണ്ടിത്ര മഷി പടര്‍ത്തീ - നീ
മഷി പടര്‍ത്തി (വാസനച്ചെപ്പു)

vāsanaccĕppu tagarnnŏrĕn jīvidaṁ
vīṇuḍayunnadu kāṇunnille
śanidaśa sumannuṁ śābaṁ sumannuṁ
ŏru janmaṁ tagarunnadaṟiyunnille daivaṁ aṟiyunnille (vāsanaccĕppu)

nin vasanaṅṅaḽ parīkṣikkunnadī
nŏndu prasaviccŏrammayilo
svandaṁ kuññinĕ ammayilninnagaṭri
ĕnduneḍān..nī ĕnduneḍān (vāsanaccĕppu)

kavaḍinirattivĕccu bhāgyanirbhāgyaṅṅaḽ
kaṇakkugūṭṭunna jādagame
ĕndinĕn jīvanṟĕ rāśisakrattil nī
nŏmbaraṁ kŏṇḍitra maṣi paḍarttī - nī
maṣi paḍartti (vāsanaccĕppu)