Vaasaalamaagum maunam

വാചാലമാകും മൗനം
Year
Language

വാചാലമാകും മൗനം, പ്രിയ-
വാക്യങ്ങള്‍ കോര്‍ക്കും നയനം
ഇരു കരളുകളില്‍ ഇതളിതളായ്
മോഹങ്ങള്‍ വിരിയവേ...
(വാചാലമാകും)

വ്രീളാലോലം നീളും യാമം
ഏകുന്നൂ രോമാഞ്ചം
അല്ലില്‍ കനവിന്‍ സ്വര്‍ണ്ണ-
ക്കരകള്‍ നെയ്യും നിമിഷമോ
സുഖതരളിതം സുമസുരഭിലം
ഹൃദയവും ഹൃദയവും
തമ്മില്‍ച്ചേരുമ്പോള്‍...
(വാചാലമാകും)

പൊന്നിന്‍ പൂവാല്‍ മണ്ണില്‍ മാനം
നീര്‍ത്തുന്നൂ നീരാളം
ഓരോ നിനവിന്‍ വര്‍ണ്ണ-
ത്തിരയില്‍ മുങ്ങും നിമിഷമോ
മണിമണിമയം മധുമധുരിതം
അധരവും അധരവും
ഒന്നായ് മാറുമ്പോള്‍...
(വാചാലമാകും)

vāsālamāguṁ maunaṁ, priya-
vākyaṅṅaḽ korkkuṁ nayanaṁ
iru karaḽugaḽil idaḽidaḽāy
mohaṅṅaḽ viriyave...
(vāsālamāguṁ)

vrīḽālolaṁ nīḽuṁ yāmaṁ
egunnū romāñjaṁ
allil kanavin svarṇṇa-
kkaragaḽ nĕyyuṁ nimiṣamo
sukhadaraḽidaṁ sumasurabhilaṁ
hṛdayavuṁ hṛdayavuṁ
tammilscerumboḽ...
(vāsālamāguṁ)

pŏnnin pūvāl maṇṇil mānaṁ
nīrttunnū nīrāḽaṁ
oro ninavin varṇṇa-
ttirayil muṅṅuṁ nimiṣamo
maṇimaṇimayaṁ madhumadhuridaṁ
adharavuṁ adharavuṁ
ŏnnāy māṟumboḽ...
(vāsālamāguṁ)