Vaasaala bimbannale

വാചാല ബിംബങ്ങളേ
Work
Year
Language

വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ
മിഴിയിണയാലേ മിഴികളില്‍ പകരും
പ്രണയസന്ദേശങ്ങളേ(2)
വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ

കരയുടെ പാദത്തില്‍ മുത്തുകള്‍ ചാര്‍ത്തും
തിരയുടെ പ്രേമ സംഗീതം
(കരയുടെ )
ഹൃദയങ്ങളില്‍ ഇരുഹൃദയങ്ങളില്‍
മാറ്റൊലി കൊള്ളുകയല്ലോ

വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ

ഇണയുടെ തൂവലിന്‍ ഇഴകളില്‍ നോക്കും
കിളിയുടെ മൂകസല്ലാപം
(ഇണയുടെ)
ചിന്തകളില്‍ ഇരു ചേതനയില്‍
മഞ്ജിമ വീശുകയല്ലോ

(വാചാലബിംബങ്ങളേ)

vāsālabiṁbaṅṅaḽe rāgārdra śilppaṅṅaḽe
miḻiyiṇayāle miḻigaḽil pagaruṁ
praṇayasandeśaṅṅaḽe(2)
vāsālabiṁbaṅṅaḽe rāgārdra śilppaṅṅaḽe

karayuḍĕ pādattil muttugaḽ sārttuṁ
tirayuḍĕ prema saṁgīdaṁ
(karayuḍĕ )
hṛdayaṅṅaḽil iruhṛdayaṅṅaḽil
māṭrŏli kŏḽḽugayallo

vāsālabiṁbaṅṅaḽe rāgārdra śilppaṅṅaḽe

iṇayuḍĕ tūvalin iḻagaḽil nokkuṁ
kiḽiyuḍĕ mūgasallābaṁ
(iṇayuḍĕ)
sindagaḽil iru sedanayil
mañjima vīśugayallo

(vāsālabiṁbaṅṅaḽe)