Vaarttingalo

വാര്‍ത്തിങ്കളോ
Work
Year
Language

വാര്‍ത്തിങ്കളോ നിന്റെ കണ്ണാടിയായി
വാസന്തമോ കണിപ്പൂത്താലമായി
നിന്മിഴിയില്‍ നീയെന്റെ സംഗീതമായി

സന്ധ്യാംബരം തന്ന സിന്ദൂരവും
പൊന്‍‌താരകം തന്ന മന്ദാരവും
അണിയാതെയണിയുന്നൊരഴകായ് വന്നു
തഴുകാതെ തഴുകുന്ന തളിരായ് നിന്നു
നിന്മാറില്‍ ചാര്‍ത്തുന്നു ഞാനീ മലര്‍

കാര്‍മേഘം നാണിക്കും വാര്‍കൂന്തലില്‍
കരിനീലമയിലാടും കണ്‍പീലിയില്‍
ഇനിയെന്റെ നിഴല്‍മുദ്ര പതിയുന്ന നേരം
ഇതുനിന്റെമണിവാതിലടയുന്ന നേരം
ഒന്നായിത്തീരില്ലേ നീയും ഞാനും

vārttiṅgaḽo ninṟĕ kaṇṇāḍiyāyi
vāsandamo kaṇippūttālamāyi
ninmiḻiyil nīyĕnṟĕ saṁgīdamāyi

sandhyāṁbaraṁ tanna sindūravuṁ
pŏn‌tāragaṁ tanna mandāravuṁ
aṇiyādĕyaṇiyunnŏraḻagāy vannu
taḻugādĕ taḻugunna taḽirāy ninnu
ninmāṟil sārttunnu ñānī malar

kārmeghaṁ nāṇikkuṁ vārgūndalil
karinīlamayilāḍuṁ kaṇbīliyil
iniyĕnṟĕ niḻalmudra padiyunna neraṁ
iduninṟĕmaṇivādilaḍayunna neraṁ
ŏnnāyittīrille nīyuṁ ñānuṁ