Vaarttingale

വാര്‍ത്തിങ്കളേ
Work
Year
Language

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലേ താരങ്ങളും തേങ്ങിയോ
പാഴ്നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ
പകല്‍കിളികരയുമൊരുതളര്‍മൊഴിയോ
ദൂരേ ദൂരേ

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ

നീരാഴിയില്‍ നോവിന്‍ ആഴങ്ങളില്‍
ശാപങ്ങളായി നീളും തീരങ്ങളില്‍
തിരയുവതലയുവതാരു കണ്ണീര്‍ ചിതറുവതാരു
അതില്‍ വിധിയുടെ തടവിലെ പടുതിരി പൊലിയുകയോ
ദൂരേ ദൂരേ

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ

മോഹങ്ങളായി മേയും കൂടാരങ്ങള്‍
ചാരങ്ങളായി മാറ്റും തീനാളങ്ങള്‍
കരിയുമൊരുയിരായെരിയും കനലില്‍ വീണുരുകുമ്പോള്‍
ഒരു കുളിര്‍മഴ തഴുകിയ മുകില്‍നിരയകലുകയോ
ദൂരേ ദൂരേ

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലേ താരങ്ങളും തേങ്ങിയോ
പാഴ്നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ
പകല്‍കിളികരയുമൊരുതളര്‍മൊഴിയോ
ദൂരേ ദൂരേ

vārttiṅgaḽe kārgŏṇḍalil māññuvo
rākkoṇile tāraṅṅaḽuṁ teṅṅiyo
pāḻniḻal naḍanamāḍuṁ pādirā sĕriviledo
pagalgiḽigarayumŏrudaḽarmŏḻiyo
dūre dūre

vārttiṅgaḽe kārgŏṇḍalil māññuvo

nīrāḻiyil novin āḻaṅṅaḽil
śābaṅṅaḽāyi nīḽuṁ tīraṅṅaḽil
tirayuvadalayuvadāru kaṇṇīr sidaṟuvadāru
adil vidhiyuḍĕ taḍavilĕ paḍudiri pŏliyugayo
dūre dūre

vārttiṅgaḽe kārgŏṇḍalil māññuvo

mohaṅṅaḽāyi meyuṁ kūḍāraṅṅaḽ
sāraṅṅaḽāyi māṭruṁ tīnāḽaṅṅaḽ
kariyumŏruyirāyĕriyuṁ kanalil vīṇurugumboḽ
ŏru kuḽirmaḻa taḻugiya mugilnirayagalugayo
dūre dūre

vārttiṅgaḽe kārgŏṇḍalil māññuvo
rākkoṇile tāraṅṅaḽuṁ teṅṅiyo
pāḻniḻal naḍanamāḍuṁ pādirā sĕriviledo
pagalgiḽigarayumŏrudaḽarmŏḻiyo
dūre dūre