Vaarttingale

വാര്‍ത്തിങ്കളേ
Work
Year
Language

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലെ താരങ്ങളും തേങ്ങിയോ
പാഴ്നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ
പകല്‍ക്കിളികരയുമൊരുകുളിര്‍മൊഴിയോ
ദൂരേ.. ദൂരേ...

നീരാഴിയില്‍ നോവിന്‍ ആഴങ്ങളില്‍
ശാപങ്ങളായ് നീളും തീരങ്ങളില്‍
തിരയുവതലയുവതാര്‌ കണ്ണീര്‍ ചിതറുവതാര്‌
അതില്‍ വിധിയുടെ തടവിലെ പടുതിരി പൊലിയുകയോ
ദൂരേ.. ദൂരേ...

മോഹങ്ങളായ് മേയും കൂടാരങ്ങള്‍
ചാരങ്ങളായ് മാറ്റും തീനാളങ്ങള്‍
കരിയുമൊരുയിരായെരിയും കനലില്‍ വീണുരുകുമ്പോള്‍
ഒരു കുളിര്‍മഴ തഴുകിയ മുകില്‍നിരയകലുകയോ
ദൂരേ.. ദൂരേ...

vārttiṅgaḽe kārgŏṇḍalil māññuvo
rākkoṇilĕ tāraṅṅaḽuṁ teṅṅiyo
pāḻniḻal naḍanamāḍuṁ pādirā sĕriviledo
pagalkkiḽigarayumŏruguḽirmŏḻiyo
dūre.. dūre...

nīrāḻiyil novin āḻaṅṅaḽil
śābaṅṅaḽāy nīḽuṁ tīraṅṅaḽil
tirayuvadalayuvadār‌ kaṇṇīr sidaṟuvadār‌
adil vidhiyuḍĕ taḍavilĕ paḍudiri pŏliyugayo
dūre.. dūre...

mohaṅṅaḽāy meyuṁ kūḍāraṅṅaḽ
sāraṅṅaḽāy māṭruṁ tīnāḽaṅṅaḽ
kariyumŏruyirāyĕriyuṁ kanalil vīṇurugumboḽ
ŏru kuḽirmaḻa taḻugiya mugilnirayagalugayo
dūre.. dūre...