Vaarttingalaal

വാർത്തിങ്കളാൽ
Year
Language

വാര്‍തിങ്കളാല്‍ മാറില്‍ വരഗോരോചനം
ചാര്‍ത്തുമൊരു യാമം ധന്യയാമം
പൂപ്പാലമേല്‍ ദേവയുവഗന്ധര്‍വനെ
തേടുമൊരു യാമം ബ്രഹ്മയാമം
ഉമയായ് രമയായ് ഉണരൂ മനസ്സേ

(വാര്‍തിങ്കളാല്‍)

മൂകമായ് നില്‍ക്കും രാവിന്‍ വരവീണയില്‍
തൂവിരല്‍ത്തുമ്പാല്‍ ചാര്‍ത്തൂ സ്വരചന്ദനം
താന്തമായ് ആടും കാറ്റിന്‍ കാല്‍ച്ചില്ലമേല്‍
ആര്‍ദ്രമായ് ചേര്‍ക്കൂ‍ മിന്നും മണിനൂപുരം
പത്മനാഭപാഹി ദിപപസാര
ഗുണവസന ശൗരേ...

മൗലിയില്‍ ചാര്‍ത്തൂ മായാമയില്‍പ്പീലിയായ്
വാടുമെന്‍ മോഹപ്പൂക്കള്‍ വനമാലയായ്
വേനലില്‍ വേവും നോവിന്‍ സ്വപ്നങ്ങളേ
പൂനിലാവാക്കൂ മെല്ലെ അനുരാഗിയായ്
പത്മനാഭപാഹി ദിപപസാര
ഗുണവസന ശൗരേ...

സഗമ ഗമധ മധനി ധനിസ
ഗഗനിധ സനിധമ നിധമഗ ധമഗസ നിസഗ നിസഗമധമ
മഗ ഗനി നിസ സഗ മഗസ ഗസനി സനിധ നിധമ ഗമധ മധനിസഗസ
സഗ ഗസ ധനിസ സനിധ ധനി-ഗഗധമ മധ-സധമഗ
ഗമധ മധനി മധനിസ ധനിസഗ സഗ-ഗഗമധ നിധമഗസ
സമഗ സമഗസ നിസഗസനിസ
മധനി മനിധമഗ സനിധമഗസ
സഗമ സഗമധ സഗമധനിസനിധമ ഗമനിസനിനിസ

vārdiṅgaḽāl māṟil varagorosanaṁ
sārttumŏru yāmaṁ dhanyayāmaṁ
pūppālamel devayuvagandharvanĕ
teḍumŏru yāmaṁ brahmayāmaṁ
umayāy ramayāy uṇarū manasse

(vārdiṅgaḽāl)

mūgamāy nilkkuṁ rāvin varavīṇayil
tūviralttumbāl sārttū svarasandanaṁ
tāndamāy āḍuṁ kāṭrin kālscillamel
ārdramāy serkkū minnuṁ maṇinūburaṁ
patmanābhabāhi dibabasāra
guṇavasana śaure...

mauliyil sārttū māyāmayilppīliyāy
vāḍumĕn mohappūkkaḽ vanamālayāy
venalil vevuṁ novin svapnaṅṅaḽe
pūnilāvākkū mĕllĕ anurāgiyāy
patmanābhabāhi dibabasāra
guṇavasana śaure...

sagama gamadha madhani dhanisa
gaganidha sanidhama nidhamaga dhamagasa nisaga nisagamadhama
maga gani nisa saga magasa gasani sanidha nidhama gamadha madhanisagasa
saga gasa dhanisa sanidha dhani-gagadhama madha-sadhamaga
gamadha madhani madhanisa dhanisaga saga-gagamadha nidhamagasa
samaga samagasa nisagasanisa
madhani manidhamaga sanidhamagasa
sagama sagamadha sagamadhanisanidhama gamanisaninisa