Vaaroliyil vaanil

വാരൊളിയിൽ വാനിൽ
Year
Language

വാരൊളിയില്‍ വാനിന്‍ കരയില്‍
വരനായ് വരും ഞാന്‍ നിന്നരികില്‍
(വാരൊളിയില്‍)
നിന്‍ നിനവില്‍ നെഞ്ചം എന്‍ വഴിയില്‍
താലം നിരത്തും പൂക്കളങ്ങള്‍
വാരൊളിയില്‍ വാനിന്‍ കരയില്‍
വരനായ് വരും ഞാന്‍ നിന്നരികില്‍

നിന്‍ നിനവില്‍ എനിയ്ക്കായ് ശ്രുതി
നിന്‍ കനവില്‍ എനിയ്ക്കായ് കൃതി
നിന്‍ ഉണര്‍വ്വില്‍ മനമേ ഉരുകി
വാടിടുമോ മെഴുപോല്‍ ഉരുകി
പല പല ജന്മം ഞാന്‍ എടുപ്പേ
പാട്ടുകള്‍ കോടി ആലപിപ്പേ
എന്നും നിനയ്ക്കായ് കാത്തിരിയ്ക്കും
ആ...

വാരൊളിയില്‍ വാനിന്‍ കരയില്‍
വരനായ് വരും ഞാന്‍ നിന്നരികില്‍

ആയിരം ആയിരം ആഗ്രഹങ്ങള്‍
ആശയില്‍ ഉള്ളത്തില്‍ പേറി വന്നേ
ആവിയില്‍ വേവുന്ന വാണികളായ്
ദേവി നിന്‍ നെഞ്ചില്‍ ദൂതു വിട്ടൂ
നിനവുകള്‍ എങ്ങോ അലഞ്ഞിടുന്നു
കനവുകള്‍ എന്തോ കലങ്ങിടുന്നു
നിഴല്‍ പോല്‍ നിന്നെ തുടരുകയായി
ആ..

(വാരൊളിയില്‍)

vārŏḽiyil vānin karayil
varanāy varuṁ ñān ninnarigil
(vārŏḽiyil)
nin ninavil nĕñjaṁ ĕn vaḻiyil
tālaṁ nirattuṁ pūkkaḽaṅṅaḽ
vārŏḽiyil vānin karayil
varanāy varuṁ ñān ninnarigil

nin ninavil ĕniykkāy śrudi
nin kanavil ĕniykkāy kṛti
nin uṇarvvil maname urugi
vāḍiḍumo mĕḻubol urugi
pala pala janmaṁ ñān ĕḍuppe
pāṭṭugaḽ koḍi ālabippe
ĕnnuṁ ninaykkāy kāttiriykkuṁ
ā...

vārŏḽiyil vānin karayil
varanāy varuṁ ñān ninnarigil

āyiraṁ āyiraṁ āgrahaṅṅaḽ
āśayil uḽḽattil peṟi vanne
āviyil vevunna vāṇigaḽāy
devi nin nĕñjil dūdu viṭṭū
ninavugaḽ ĕṅṅo alaññiḍunnu
kanavugaḽ ĕndo kalaṅṅiḍunnu
niḻal pol ninnĕ tuḍarugayāyi
ā..

(vārŏḽiyil)