വാര്‍മുകിലേ വാര്‍മുകിലേ..
വാനിലലയും വാര്‍മുകിലേ..
താണു വരൂ.. താണു വരൂ താഴെ വരൂ
താരണിത്താഴ്വരയില്‍
താണു വരൂ താഴെ വരൂ
താരണിത്താഴ്വരയില്‍
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ
കായാമ്പൂവുകളല്ലിവ പാരിന്‍
കാതരനയനങ്ങള്‍(കായാമ്പൂ)
കാനനമൈനകളല്ലിവ - പാടും
കാമുകഹൃദയങ്ങള്‍
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ
പനിനീര്‍പൂവായ് വിരിയുവതാരുടെ
പരിമളനിശ്വാസം(പനിനീര്‍)
കറുകവിരലുകള്‍ കോര്‍ക്കുവതാരുടെ
കണ്ണീര്‍ മണിമാല
വാര്‍മുകിലേ വാര്‍മുകിലേ
വാനിലലയും വാര്‍മുകിലേ
ഇവിടെയിരിക്കാം മുകിലേ....
ഇവിടെയിരിക്കാം ഓ ..
ഇനിയൊരു കഥ പറയാം മുകിലേ
ഇനിയൊരു കഥ പറയാം
കഥയുടെ ലഹരിയില്‍ നീയൊരു
കണ്ണീര്‍മഴയായ് മാറരുതേ (വാര്‍മുകിലേ)