വാർതിങ്കൾ പാൽക്കുടമേന്തും
വാർത്തിങ്കൾ പാൽക്കുടമേന്തും
രാധികയല്ലോ സഖീ ഞാൻ
ഇവൾ നിൻ കായാമ്പൂവായ്
രാഗനിലാവായ് കാർവർണ്ണാ
മുരളികയിൽ നിൻ ഗീതത്തിൻ ഭാവം ഞാൻ
വാർത്തിങ്കൾ പാൽക്കുടമേന്തും
രാധികയല്ലോ കണ്ണാ...
യദുകുലങ്ങളണിയും നിൻ പ്രണയമിന്ദ്ര നീലം (2)
മുടിയിലീ മയിൽ പീലി വിരിയിലൊരു മധുര വിരഹദാഹം (2)
പദകലയിൽ അലയിളകി വരുമിവൾ നിൻ നിറകുളിരായ്
കണ്ണാ.ആ..ആ..ആ.ആ.ആ.
ആ..അ...ആ...ആ.....
(വാർത്തിങ്കൾ...)
മതിമറന്നു പാടും രാക്കുയിലുകൾക്കു നാണം (2)
ചിറകു തേടുമീ സർഗ്ഗ വേദനയിൽ അമൃത കൃഷ്ണവർണ്ണം (2)
ഇതളിതളിൽ സ്വരമുതിരും
കുഴൽ വിളിയിൽ അലിയുകയായ്
കണ്ണാ.ആ..ആ..ആ.ആ.ആ.
ആ..അ...ആ...ആ.....
(വാർത്തിങ്കൾ...)
vārttiṅgaḽ pālkkuḍamenduṁ
rādhigayallo sakhī ñān
ivaḽ nin kāyāmbūvāy
rāganilāvāy kārvarṇṇā
muraḽigayil nin gīdattin bhāvaṁ ñān
vārttiṅgaḽ pālkkuḍamenduṁ
rādhigayallo kaṇṇā...
yadugulaṅṅaḽaṇiyuṁ nin praṇayamindra nīlaṁ (2)
muḍiyilī mayil pīli viriyilŏru madhura virahadāhaṁ (2)
padagalayil alayiḽagi varumivaḽ nin niṟaguḽirāy
kaṇṇā.ā..ā..ā.ā.ā.
ā..a...ā...ā.....
(vārttiṅgaḽ...)
madimaṟannu pāḍuṁ rākkuyilugaḽkku nāṇaṁ (2)
siṟagu teḍumī sargga vedanayil amṛta kṛṣṇavarṇṇaṁ (2)
idaḽidaḽil svaramudiruṁ
kuḻal viḽiyil aliyugayāy
kaṇṇā.ā..ā..ā.ā.ā.
ā..a...ā...ā.....
(vārttiṅgaḽ...)