Vaard nambar el

വാർഡ്‌ നമ്പർ ഏഴ്
Work
Year
Language

വാര്‍ഡ് നമ്പര്‍ ഏഴിലൊരു വല്ലാത്ത രോഗി
വാതമല്ല പിത്തമല്ല കഫമല്ല
നേഴ്സമ്മേ കാണുമ്പോള്‍ നറുമൊഴി കേള്‍ക്കുമ്പോള്‍
പള്‍സിന് ഹാര്‍ട്ടിന് പണിമുടക്ക്
(വാര്‍ഡ് നമ്പര്‍......)

കയ്പ്പുള്ള മിക്ച്ചറും നേഴ്സമ്മ കൊടുക്കുമ്പം
കല്‍ക്കണ്ടത്തിരുമധുരം
ഇന്‍ജെക്ഷന്‍ കൊടുത്താലും ഇഞ്ചിസത്ത് കൊടുത്താലും
ഇഞ്ചിഞ്ചായ് രോമാഞ്ചം
(വാര്‍ഡ് നമ്പര്‍.....)

മധുരിക്കും മാസികയിലെ മദനക്കഥ സേവിച്ച്
മനസ്സ് വിഷമിക്കും
മധുരനാരങ്ങാനീരു കുടിച്ചാലും ദാഹം
മരുന്നിനു നേഴ്സമ്മയെ വിളിക്കും

വാര്‍ഡ് നമ്പര്‍ ഏഴിലെ വയസ്സന്‍ രോഗിക്ക്
വാതമല്ല പിത്തമല്ല കഫമല്ല
നേഴ്സമ്മ ഒടുവില്‍ കണ്ടുപിടിച്ചു
വയസ്സന്റെ രോഗം പൂത്ത പണം
പൂത്ത പണം പൂത്ത പണം
രോഗം പൂത്ത പണം പൂത്ത പണം
വയസ്സനു പൂത്ത പണം പൂത്ത പണം

vārḍ nambar eḻilŏru vallātta rogi
vādamalla pittamalla kaphamalla
neḻsamme kāṇumboḽ naṟumŏḻi keḽkkumboḽ
paḽsin hārṭṭin paṇimuḍakk
(vārḍ nambar......)

kayppuḽḽa mikccaṟuṁ neḻsamma kŏḍukkumbaṁ
kalkkaṇḍattirumadhuraṁ
injĕkṣan kŏḍuttāluṁ iñjisatt kŏḍuttāluṁ
iñjiñjāy romāñjaṁ
(vārḍ nambar.....)

madhurikkuṁ māsigayilĕ madanakkatha sevicc
manass viṣamikkuṁ
madhuranāraṅṅānīru kuḍiccāluṁ dāhaṁ
marunninu neḻsammayĕ viḽikkuṁ

vārḍ nambar eḻilĕ vayassan rogikk
vādamalla pittamalla kaphamalla
neḻsamma ŏḍuvil kaṇḍubiḍiccu
vayassanṟĕ rogaṁ pūtta paṇaṁ
pūtta paṇaṁ pūtta paṇaṁ
rogaṁ pūtta paṇaṁ pūtta paṇaṁ
vayassanu pūtta paṇaṁ pūtta paṇaṁ