Vaanaville minnalkkodiye

വാനവില്ലേ മിന്നല്‍ക്കൊടിയെ
Year
Language

വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ
നീലനിലാ നിഴല്‍ച്ചുഴിയില്‍ നീന്താന്‍ മോഹമോ
മാമലക്കാറ്റിന്‍ നെഞ്ചിലൊരൂഞ്ഞാലാടാന്‍
പൂവിതള്‍ മെല്ലെ മെല്ലെ നീ പോവല്ലേ
നീ മൂളും പാട്ടുകള്‍ നീ കേള്‍ക്കാന്‍ മാത്രമോ?

രാവിന്‍ മുറ്റത്തെ മുത്തുത്തൈമുല്ലേ
വാനില്‍ ചാഞ്ചാടാന്‍ മോഹിക്കല്ലേ
മഞ്ഞിന്‍ മാറത്തെ മാടത്തപ്പെണ്ണേ
മേലെ മേഘത്തില്‍ ചേക്കേറല്ലേ
വെള്ളിച്ചില്ലു വെയില്‍ വീഴും
വേളിക്കായല്‍ തുഴഞ്ഞീവഴി നീ വന്‍ണോ
എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം

ആറ്റില്‍ പാഞ്ഞോടും അമ്മാനം മീനേ
നീയീ ചെമ്മാനം മോഹിക്കല്ലേ
മേയും മിന്നായം മിന്നാമിനുങ്ങേ
കാണാനക്ഷത്രം കണ്‍‌വെക്കല്ലേ
വേനല്‍ക്കാറ്റില്‍ ഊഞ്ഞാലാടും ചില്ലത്തുമ്പില്‍
മെനഞ്ഞിന്നലെ നിന്‍ കൂട്
എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം

vānaville minnalkkŏḍiyĕ pulgān mohamo
nīlanilā niḻalscuḻiyil nīndān mohamo
māmalakkāṭrin nĕñjilŏrūññālāḍān
pūvidaḽ mĕllĕ mĕllĕ nī povalle
nī mūḽuṁ pāṭṭugaḽ nī keḽkkān mātramo?

rāvin muṭrattĕ muttuttaimulle
vānil sāñjāḍān mohikkalle
maññin māṟattĕ māḍattappĕṇṇe
melĕ meghattil sekkeṟalle
vĕḽḽiccillu vĕyil vīḻuṁ
veḽikkāyal tuḻaññīvaḻi nī vanṇo
ĕndinī nŏmbaraṁ sāndramāṁ saൌhṛdaṁ

āṭril pāññoḍuṁ ammānaṁ mīne
nīyī sĕmmānaṁ mohikkalle
meyuṁ minnāyaṁ minnāminuṅṅe
kāṇānakṣatraṁ kaṇ‌vĕkkalle
venalkkāṭril ūññālāḍuṁ sillattumbil
mĕnaññinnalĕ nin kūṭ
ĕndinī nŏmbaraṁ sāndramāṁ saൌhṛdaṁ