Vaanamalar veethigalil

വാനമലര്‍ വീഥികളില്‍
Year
Language

വാനമലര്‍ വീഥികളില്‍ കുളിര്‍
വാസനതന്‍ തേരുകളില്‍
ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ
എന്‍ ഹൃദയത്തിന്‍ നായകനാരാണെന്നൊന്നു ചോദിക്കൂ
മാതാവോടൊന്നു ചോദിക്കൂ

വാനമലര്‍ വീഥികളില്‍ കുളിര്‍
വാസനതന്‍ തേരുകളില്‍
ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ
എന്‍ ഹൃദയത്തിന്‍ നായികയാരാണെന്നൊന്നു ചോദിക്കൂ
മാതാവോടൊന്നു ചോദിക്കൂ

താമരതന്നിതള്‍ തടവാന്‍ താഴും സൂര്യകരം പോലെ
പൂമകള്‍ തന്‍ കൈതലോടാന്‍ കാത്തുവന്ന മന്നവനെ
ചേരേണ്ട കൈകളെ ചേര്‍ത്തുവയ്ക്കും ദേവനിന്ന്
നീയെന്റെ സ്വന്തമെന്നു നെഞ്ചകം ചൊല്ലിടുന്നു
ചൊല്ലിടുന്നു
ആ............

മാധുരി നിന്‍ വായ്തുറന്നു മുത്തുകളെ ഞാനെടുത്തു
രാഗമെന്ന വിശപ്പാറ്റാന്‍ ഉണ്ടിടുന്ന കാലമേത്
മാലയുണ്ട് മേടയുണ്ട് നാളെനമ്മളൊന്നു ചേരാന്‍
ഓലയോടു തെന്നലാടും ചൊന്നപടി നടക്കുമെല്ലാം
നടക്കുമെല്ലാം.........

ആ..............

വാനമലര്‍ വീഥികളില്‍ കുളിര്‍
വാസനതന്‍ തേരുകളില്‍
ഓടിവരും മേഘങ്ങളേ തെല്ലുനിന്നാലും
ഞങ്ങള്‍ അലിഞ്ഞുചേര്‍ന്നു വാഴാനൊന്നു
വാഴ്ത്തിപ്പോയാലും നെഞ്ചാലെ വാഴ്ത്തിപ്പോയാലും

vānamalar vīthigaḽil kuḽir
vāsanadan derugaḽil
oḍivaruṁ meghaṅṅaḽe tĕllŏnnuriyāḍū
ĕn hṛdayattin nāyaganārāṇĕnnŏnnu sodikkū
mādāvoḍŏnnu sodikkū

vānamalar vīthigaḽil kuḽir
vāsanadan derugaḽil
oḍivaruṁ meghaṅṅaḽe tĕllŏnnuriyāḍū
ĕn hṛdayattin nāyigayārāṇĕnnŏnnu sodikkū
mādāvoḍŏnnu sodikkū

tāmaradannidaḽ taḍavān dāḻuṁ sūryagaraṁ polĕ
pūmagaḽ tan kaidaloḍān kāttuvanna mannavanĕ
sereṇḍa kaigaḽĕ serttuvaykkuṁ devaninn
nīyĕnṟĕ svandamĕnnu nĕñjagaṁ sŏlliḍunnu
sŏlliḍunnu
ā............

mādhuri nin vāyduṟannu muttugaḽĕ ñānĕḍuttu
rāgamĕnna viśappāṭrān uṇḍiḍunna kālamet
mālayuṇḍ meḍayuṇḍ nāḽĕnammaḽŏnnu serān
olayoḍu tĕnnalāḍuṁ sŏnnabaḍi naḍakkumĕllāṁ
naḍakkumĕllāṁ.........

ā..............

vānamalar vīthigaḽil kuḽir
vāsanadan derugaḽil
oḍivaruṁ meghaṅṅaḽe tĕlluninnāluṁ
ñaṅṅaḽ aliññusernnu vāḻānŏnnu
vāḻttippoyāluṁ nĕñjālĕ vāḻttippoyāluṁ