വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും കതിരൂഞ്ഞാലായ് തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ് (൨)
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്
// വാല്‍ക്കണ്ണെഴുതിയ .. //
താരാമഞ്ചരി ഇളകും ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ്
// വാല്‍ക്കണ്ണെഴുതിയ .. //
നാലുകെട്ടിന്‍ ഉള്ളില്‍ മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളമരുളുകയായ്
// വാല്‍ക്കണ്ണെഴുതിയ .. .. .. .. //
// വാല്‍ക്കണ്ണെഴുതിയ .. .. //