Vaalkkanneludi

വാല്‍ക്കണ്ണെഴുതി
Work
Year
Language

(F)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും
(M)മന്ദസ്മിതമാം ചന്ദ്രിക ചൂടീ
വനമല്ലിക നീ ഒരുങ്ങും....
(D)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും

(M)മന്ദാര പൂവിന്‍ മണമുണ്ടു
പറക്കും മാലേയ കുളിര്‍ കാറ്റില്‍
വന്ദനമാല തന്‍ നിഴലില്‍ നീയൊരു
ചന്ദനലത പോല്‍ നില്‍ക്കും
(F)വാര്‍മുകില്‍ വാതില്‍ തുറക്കും
വാര്‍തിങ്കള്‍ നിന്നു ചിരിക്കും

(D)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും

(F)നിന്‍ പാട്ടിലൂറും ശൃംഗാര
മധുവും നീഹാരാര്‍ദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാന്‍ ഒരു മലര്‍ക്കൊടിയാകും
(M)വാര്‍മുകില്‍ വാതിലടക്കും
വാര്‍തിങ്കള്‍ നാണിച്ചൊളിക്കും

(D)വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും

(F)vālkkaṇṇĕḻudi vanabuṣpaṁ sūḍi
vaiśākha rātriyoruṅṅuṁ
(M)mandasmidamāṁ sandriga sūḍī
vanamalliga nī ŏruṅṅuṁ....
(D)vālkkaṇṇĕḻudi vanabuṣpaṁ sūḍi
vaiśākha rātriyoruṅṅuṁ

(M)mandāra pūvin maṇamuṇḍu
paṟakkuṁ māleya kuḽir kāṭril
vandanamāla tan niḻalil nīyŏru
sandanalada pol nilkkuṁ
(F)vārmugil vādil tuṟakkuṁ
vārdiṅgaḽ ninnu sirikkuṁ

(D)vālkkaṇṇĕḻudi vanabuṣpaṁ sūḍi
vaiśākha rātriyoruṅṅuṁ

(F)nin pāṭṭilūṟuṁ śṛṁgāra
madhuvuṁ nīhārārdra nilāvuṁ
nammuḍĕ rajani madagaramākkuṁ
ñān ŏru malarkkŏḍiyāguṁ
(M)vārmugil vādilaḍakkuṁ
vārdiṅgaḽ nāṇiccŏḽikkuṁ

(D)vālkkaṇṇĕḻudi vanabuṣpaṁ sūḍi
vaiśākha rātriyoruṅṅuṁ