Vaalittu kanneludum

വാലിട്ടു കണ്ണെഴുതും
Year
Language

വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം നി‍ന്നെ
വരവേല്‍ക്കും ശംഖുപുഷ്പം
പൂമേനീല്‍ പൂത്തൊരുങ്ങും പാരിജാതം നിന്‍റെ
കവിളിന്മേല്‍ കനകാമ്പരം
അറിയാതെ നിന്മാറില്‍ മുഖം ചേര്‍ക്കുമ്പോള്‍
ആത്മാവില്‍ വിടരുന്നതൊരുകോടി മുല്ലപ്പൂക്കള്‍
വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം നി‍ന്നെ
വരവേല്‍ക്കും ശംഖുപുഷ്പം

ഇരുള്‍മൂടും ഇടനാഴിയില്‍ മിന്നും
വെള്ളോട്ടു വിളക്കാണു നീ
പുലര്‍വാന പൂപ്പന്തലില്‍ പൂക്കും
നവരാത്രി നക്ഷത്രം നീ
മൂവന്തിക്കടവത്ത് ചെന്തെങ്ങിന്‍ തണലത്ത്
പൂക്കൈതമലരാണ് നീ
ഒരു നൂറു ഞൊറിയിട്ട പൂഞ്ചേല ചാര്‍ത്തുമ്പോള്‍
മഴവില്ലിന്‍ അഴകാണു നീ
ഓ.............
// വാലിട്ടു കണ്ണെഴുതും.....//

ഒരു കൃഷ്ണതുളസിദളം നിന്നിലരുളുന്നു മൃദുസൗരഭം
ധനുമാസവനകോകിലം ചുണ്ടിലെഴുതുന്നു സ്വരപഞ്ചമം
മലരായ മലരെല്ലാം മഞ്ഞില്‍ കുളിക്കുമ്പോള്‍
മധുതൂകും വാസന്തമായി
പൂത്താലിച്ചരടോടേ പൂങ്കോടിപ്പാവോടേ
കണികാണും കല്യാണമായി
ഓ.............
// വാലിട്ടു കണ്ണെഴുതും.....//

vāliṭṭu kaṇṇĕḻuduṁ karṇṇigāraṁ ninnĕ
varavelkkuṁ śaṁkhubuṣpaṁ
pūmenīl pūttŏruṅṅuṁ pārijādaṁ ninṟĕ
kaviḽinmel kanagāmbaraṁ
aṟiyādĕ ninmāṟil mukhaṁ serkkumboḽ
ātmāvil viḍarunnadŏrugoḍi mullappūkkaḽ
vāliṭṭu kaṇṇĕḻuduṁ karṇṇigāraṁ ninnĕ
varavelkkuṁ śaṁkhubuṣpaṁ

iruḽmūḍuṁ iḍanāḻiyil minnuṁ
vĕḽḽoṭṭu viḽakkāṇu nī
pularvāna pūppandalil pūkkuṁ
navarātri nakṣatraṁ nī
mūvandikkaḍavatt sĕndĕṅṅin daṇalatt
pūkkaidamalarāṇ nī
ŏru nūṟu ñŏṟiyiṭṭa pūñjela sārttumboḽ
maḻavillin aḻagāṇu nī
o.............
// vāliṭṭu kaṇṇĕḻuduṁ.....//

ŏru kṛṣṇaduḽasidaḽaṁ ninnilaruḽunnu mṛdusaurabhaṁ
dhanumāsavanagogilaṁ suṇḍilĕḻudunnu svarabañjamaṁ
malarāya malarĕllāṁ maññil kuḽikkumboḽ
madhudūguṁ vāsandamāyi
pūttāliccaraḍoḍe pūṅgoḍippāvoḍe
kaṇigāṇuṁ kalyāṇamāyi
o.............
// vāliṭṭu kaṇṇĕḻuduṁ.....//