Vaalinmel poovum

വാലിന്മേല്‍ പൂവും
Work
Year
Language

വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ
സുഖമോ അമ്മക്കിളിതന്‍ കുശലം തേടും അഴകേ
വരു നാവോറ് പാടാന്‍ നീ ഇനിവരും വിഷുനാളില്‍
(വാലിന്മേല്‍)

അമ്മത്തിരുവയറുള്ളില്‍ക്കുറുകണ്
കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ്
എന്തിനി വേണം എന്നരുളേണം
പുന്നില്ലിന്നവിലോ പൂവന്‍‌കനിയോ
തുമ്പപ്പൂച്ചോറോ തൂശനിലതന്‍
തുഞ്ചത്തുവച്ച പഴം‌നുറുക്കോ
തിരുനെല്ലിക്കാവിലെ ആ...
തിരുനെല്ലിക്കാവിലെ ചെറുതെച്ചിത്തേന്‍പഴം
വരു കല്‍ക്കണ്ടത്തേന്മാവില്‍ വിരുന്നുകൂടാന്‍ പോകാം
(വാലിന്മേല്‍)

കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ്
കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ
പൊന്‍‌കുരുത്തോളക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിന്‍ മണിയുണ്ടേ
പുന്നാഗക്കയ്യിലെ തുടിയുണ്ടേ
പൂക്കുലതുള്ളുന്ന താളമുണ്ടേ
കളമനെല്‍പ്പാടത്തെ ആ...
കളമനെല്‍ക്കതിര്‍ തരും കുറുമണി പാല്‍മണി
ഇനി എന്തേ കൊച്ചമ്പാട്ടീ മനസ്സില്‍ മോഹം ചൊല്ല്
(വാലിന്മേല്‍)

vālinmel pūvuṁ vāliṭṭĕḻudiya
velmunakkaṇṇumāyi vanna veśukkiḽimagaḽe
sukhamo ammakkiḽidan kuśalaṁ teḍuṁ aḻage
varu nāvoṟ pāḍān nī inivaruṁ viṣunāḽil
(vālinmel)

ammattiruvayaṟuḽḽilkkuṟugaṇ
kuññariprāv kuññammiṇiprāv
ĕndini veṇaṁ ĕnnaruḽeṇaṁ
punnillinnavilo pūvan‌kaniyo
tumbappūccoṟo tūśaniladan
tuñjattuvacca paḻaṁ‌nuṟukko
tirunĕllikkāvilĕ ā...
tirunĕllikkāvilĕ sĕṟudĕccittenpaḻaṁ
varu kalkkaṇḍattenmāvil virunnugūḍān pogāṁ
(vālinmel)

kuṭṭikkuṟuṅṅāli tattappĕṇṇumāy
kūṭṭugūḍāllo ini kūṭṭugūḍāllo
pŏn‌kuruttoḽakkuḻaluṇḍe
kŏñjuṁ silambin maṇiyuṇḍe
punnāgakkayyilĕ tuḍiyuṇḍe
pūkkuladuḽḽunna tāḽamuṇḍe
kaḽamanĕlppāḍattĕ ā...
kaḽamanĕlkkadir taruṁ kuṟumaṇi pālmaṇi
ini ĕnde kŏccambāṭṭī manassil mohaṁ sŏll
(vālinmel)