Vaadiveena poomaalayaayi

വാടിവീണ പൂമാലയായി
Year
Language

അഹ അഹ ഹേയ്
വാടിവീണ പൂമാലയായി ചേച്ചി
വാച്ചുനോക്കി പ്രേമിക്കുമെന്റെ ചേട്ടന്‍
രണ്ടുപേര്‍ക്കും പിണക്കം കണ്ടുനിന്നാല്‍ കടുപ്പം
കാമദേവനോ കാടുകേറിയൊരു സന്യാസി കണക്കവന്‍
കാഷായം ധരിച്ചല്ലോ....
(വാടിവീണ പൂമാലയായി.....)

യൌ‍വ്വനം പണിത നൃത്തവേദിയിതില്‍ പുഷ്പകംബളത്തില്‍
എന്തിനിന്നു വിധി രണ്ടു പേരേയും കൊണ്ടുവന്നു തള്ളി
താളം മുറുകട്ടെ മേളം മുറുകട്ടെ
ലാലലല ലാലലല ചാരത്തു വന്നാലും
ലീലയിങ്കല്‍ നീ ചോടുവെയ്ക്കുക
ഗാനത്തിന്‍ ലഹരിയിതില്‍....
(വാടിവീണ പൂമാലയായി.....)

ചേട്ടനെ ചെറിയ മാട്ടുമാട്ടിയൊരു പാട്ടുപാടിയാടാന്‍
കൂട്ടുകാരനായ് ചേച്ചി കൊണ്ടുവരും കാഴ്ച്ച കാണണം ഞാന്‍
കാലു ചലിക്കട്ടെ കയ്യു കുലുങ്ങട്ടെ
ലാലലല ലാലലല കൈകോര്‍ത്തു വന്നാലും
പാടിയാടി നീ ചോടുവെയ്ക്കുക
പാട്ടിന്റെ ലഹരിയിതില്‍....
(വാടിവീണ പൂമാലയായി.....)

aha aha hey
vāḍivīṇa pūmālayāyi secci
vāccunokki premikkumĕnṟĕ seṭṭan
raṇḍuberkkuṁ piṇakkaṁ kaṇḍuninnāl kaḍuppaṁ
kāmadevano kāḍugeṟiyŏru sanyāsi kaṇakkavan
kāṣāyaṁ dhariccallo....
(vāḍivīṇa pūmālayāyi.....)

yaൌvvanaṁ paṇida nṛttavediyidil puṣpagaṁbaḽattil
ĕndininnu vidhi raṇḍu pereyuṁ kŏṇḍuvannu taḽḽi
tāḽaṁ muṟugaṭṭĕ meḽaṁ muṟugaṭṭĕ
lālalala lālalala sārattu vannāluṁ
līlayiṅgal nī soḍuvĕykkuga
gānattin lahariyidil....
(vāḍivīṇa pūmālayāyi.....)

seṭṭanĕ sĕṟiya māṭṭumāṭṭiyŏru pāṭṭubāḍiyāḍān
kūṭṭugāranāy secci kŏṇḍuvaruṁ kāḻsca kāṇaṇaṁ ñān
kālu salikkaṭṭĕ kayyu kuluṅṅaṭṭĕ
lālalala lālalala kaigorttu vannāluṁ
pāḍiyāḍi nī soḍuvĕykkuga
pāṭṭinṟĕ lahariyidil....
(vāḍivīṇa pūmālayāyi.....)