Vaadikkariyunna

വാടിക്കരിയുന്ന
Work
Year
Language

വാടിക്കരിയുന്ന പൂവേ നിന്റെ
വാസന തീരുകയല്ലേ..
വാഴാന്‍ കൊതിക്കുന്നതെന്തിനു പൂവേ...
(വാടിക്കരിയുന്ന..)

എന്തിന് ചേറില്‍ പിറന്നു നീ..
എന്തിന് ചേറില്‍ പിറന്നു താണു
മുങ്ങുന്ന നീരില്‍ വളര്‍ന്നു
എന്തിന് നീയും വിടര്‍ന്നു..
എന്തിന് നീയും വിടര്‍ന്നു,വീണു
വിങ്ങുന്നതെന്നോ പിളര്‍ന്ന്...
(വാടിക്കരിയുന്ന...)

ദൂരത്തു മേവും നിലാവില്‍
നിന്റെ രാഗത്തിനായ് എന്തു നേടി...
തീരാത്ത വേദനയല്ലേ..
തീരാത്ത വേദനയല്ലേ ,ഒന്നു
ചേരാത്ത ജീവിതമല്ലേ...
(വാടിക്കരിയുന്ന..)

പ്രേമത്തിലും വന്നു ജാതി..
പ്രേമത്തിലും വന്നു ജാതി,ദിവ്യ
ലോകത്തിലെന്തിന്നനീതി
ആരാധ്യം ആ രാജവീഥി..
ആരാധ്യം ആ രാജവീഥി ചെന്നു
ചേരാന്‍ തുനിഞ്ഞതിനാലേ...
(വാടിക്കരിയുന്ന...)

vāḍikkariyunna pūve ninṟĕ
vāsana tīrugayalle..
vāḻān kŏdikkunnadĕndinu pūve...
(vāḍikkariyunna..)

ĕndin seṟil piṟannu nī..
ĕndin seṟil piṟannu tāṇu
muṅṅunna nīril vaḽarnnu
ĕndin nīyuṁ viḍarnnu..
ĕndin nīyuṁ viḍarnnu,vīṇu
viṅṅunnadĕnno piḽarnn...
(vāḍikkariyunna...)

dūrattu mevuṁ nilāvil
ninṟĕ rāgattināy ĕndu neḍi...
tīrātta vedanayalle..
tīrātta vedanayalle ,ŏnnu
serātta jīvidamalle...
(vāḍikkariyunna..)

premattiluṁ vannu jādi..
premattiluṁ vannu jādi,divya
logattilĕndinnanīdi
ārādhyaṁ ā rājavīthi..
ārādhyaṁ ā rājavīthi sĕnnu
serān duniññadināle...
(vāḍikkariyunna...)