കുങ്കുമ തീർത്ഥത്തിൽ കുളിക്കാനിറങ്ങും
സിന്ദൂര സന്ധ്യാ ലക്ഷ്മി
മലർവാകത്തണലിൽ നിൻ നീരാട്ടു കടവിൽ
നിന്നോടൊത്തു ഞാൻ കുളിച്ചോട്ടേ
നിന്റെ നാണത്തിൻ കുളിരണിഞ്ഞോട്ടേ
കുങ്കുമ തീർത്ഥത്തിൽ കുളിക്കാനിറങ്ങും
സിന്ദൂര സന്ധ്യാ ലക്ഷ്മി
നനഞ്ഞ വെള്ളിപൂം ചിറകൊതുക്കി
നീർക്കിളിപ്പിട പോൽ കുണുങ്ങി(2)
നിറ നിലാവായ് ഇട നെഞ്ചിൽ
നീയിന്നിളകിയാടി ഹംസപദം
ഇലം നീല മേഘങ്ങൾ എന്നോടു ചൊല്ലി
ഇവളെന്നും നിന്റേതു മാത്രം
ഇവളെന്നും നിന്റേതു മാത്രം
(കുങ്കുമ തീർത്ഥത്തിൽ)
തുടുത്ത നാണത്തിരകളിൽ മുങ്ങി
താമരത്തളിർ പോൽ കൂമ്പി (തുടുത്ത)
നിന്നെ ധ്യാനിച്ചെന്നിലിരിപ്പൂ
നീ മയങ്ങും സരോവരം
ഇളം മാറിൽ ചൂടുള്ള സ്വപ്നങ്ങളേ
ഇവളെന്നും എന്റേതു മാത്രം
ഇവളെന്നും എന്റേതു മാത്രം
(കുങ്കുമ തീർത്ഥത്തിൽ)