Vaadaamallippoovugale

വാടാമല്ലിപ്പൂവുകളേ
Year
Language

വാടാമല്ലിപ്പൂവുകളേ
വാടുമൊരിക്കൽ നിങ്ങളും
വാടിക്കൊഴിഞ്ഞുവീഴും
താഴെ കൊഴിഞ്ഞുവീഴും
(വാടാമല്ലിപ്പൂവുകളേ....)

ചൂഢാരത്നം തലയിൽ ചൂടി
ആടിപ്പാടി നടക്കുമ്പോൾ -2
അറിയില്ലറിയില്ലവരുടെ പതനം
മറവിൽ പടുകുഴിയൊളിച്ചിരിക്കും
(വാടാമല്ലിപ്പൂവുകളേ.....)

ആനന്ദത്തിൻ ലഹരിപ്പുഴയിൽ
ആറാടി രസിക്കുന്നവരേ - 2
അവശന്മാരുടെ ദുഃഖങ്ങൾക്കും
ആശ്വാസത്തിന്നിട നൽകൂ
അശ്വാസത്തിന്നിട നൽകൂ...
(വാടാമല്ലിപ്പൂവുകളേ....)

vāḍāmallippūvugaḽe
vāḍumŏrikkal niṅṅaḽuṁ
vāḍikkŏḻiññuvīḻuṁ
tāḻĕ kŏḻiññuvīḻuṁ
(vāḍāmallippūvugaḽe....)

sūḍhāratnaṁ talayil sūḍi
āḍippāḍi naḍakkumboḽ -2
aṟiyillaṟiyillavaruḍĕ padanaṁ
maṟavil paḍuguḻiyŏḽiccirikkuṁ
(vāḍāmallippūvugaḽe.....)

ānandattin laharippuḻayil
āṟāḍi rasikkunnavare - 2
avaśanmāruḍĕ duḥkhaṅṅaḽkkuṁ
āśvāsattinniḍa nalgū
aśvāsattinniḍa nalgū...
(vāḍāmallippūvugaḽe....)