Vaa kuruvee inappoonguruvi

വാ കുരുവീ ഇണപ്പൂങ്കുരുവി
Year
Language

വാ കുരുവീ ഇണപ്പൂങ്കുരുവീ
കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ
പാട്ടിൻ തേനരുവീ
നിറതിങ്കൾ നീരാടും പാലരുവീ
ഇതിൽ നീരാടിപ്പാടാൻ വാ കുരുവീ
വാ വാ പൂങ്കുരുവീ ( വാ കുരുവീ...)

വെള്ളാരം കുന്നിന്റെ താഴ്വരയിൽ
രാവിൽ ഗന്ധർവൻ പാടും പാലമരം (2)
കാറ്റിൽ പൂത്തുലഞ്ഞു
താ തെയ് തെയ് തെയ്യം (വാ കുരുവീ..)

കുളിർ ചൂടി മണ്ണും വിണ്ണും പട്ടു-
കുട ചൂടി നിൽക്കുന്ന നേരം
മലർവള്ളിയൂഞ്ഞാലിലാടി ഇണ-
ക്കുരുവീ നീ പാടാൻ പോരൂ
നെഞ്ചിലമൃതം തൂകും
അമൃതം തൂകും പൊന്നിൻ കുടമായ് വരൂ
പൊന്നും കുടമായ് വരൂ
കറുകവിരലിലണിയാൻ മഞ്ഞു
മണികളഴകിൽ പൊഴിയേ കുഞ്ഞു-
നിറുകിൽ മലരു വിരിയേ എന്റെ
കഥ കഥ പൈങ്കിളിയായിന്നു് (വാ കുരുവീ...)

മയിലാടും കാടും മേടും കുറു-
ങ്കുഴലൂതും കുഞ്ഞിക്കാറ്റും (2)
നിന്നെ വരവേൽക്കുന്നു
വരവേൽക്കുന്നു നിന്നെ എതിരേൽക്കുന്നു
നിന്നെ എതിരേൽക്കുന്നു
ഒഴുകി വരുമൊരഴകോ പട്ടു-
കസവു പുടവയുലയേ ഉടൽ-
നിറയുമരിയ കുളിരോ മലർ
നിറപറയായ് കുളിർ താഴ്വര ( വാ കുരുവീ...)

vā kuruvī iṇappūṅguruvī
karaḽ niṟayĕ nin pāṭṭin denaruvī
pāṭṭin denaruvī
niṟadiṅgaḽ nīrāḍuṁ pālaruvī
idil nīrāḍippāḍān vā kuruvī
vā vā pūṅguruvī ( vā kuruvī...)

vĕḽḽāraṁ kunninṟĕ tāḻvarayil
rāvil gandharvan pāḍuṁ pālamaraṁ (2)
kāṭril pūttulaññu
tā tĕy tĕy tĕyyaṁ (vā kuruvī..)

kuḽir sūḍi maṇṇuṁ viṇṇuṁ paṭṭu-
kuḍa sūḍi nilkkunna neraṁ
malarvaḽḽiyūññālilāḍi iṇa-
kkuruvī nī pāḍān porū
nĕñjilamṛtaṁ tūguṁ
amṛtaṁ tūguṁ pŏnnin kuḍamāy varū
pŏnnuṁ kuḍamāy varū
kaṟugaviralilaṇiyān maññu
maṇigaḽaḻagil pŏḻiye kuññu-
niṟugil malaru viriye ĕnṟĕ
katha katha paiṅgiḽiyāyinnu് (vā kuruvī...)

mayilāḍuṁ kāḍuṁ meḍuṁ kuṟu-
ṅguḻalūduṁ kuññikkāṭruṁ (2)
ninnĕ varavelkkunnu
varavelkkunnu ninnĕ ĕdirelkkunnu
ninnĕ ĕdirelkkunnu
ŏḻugi varumŏraḻago paṭṭu-
kasavu puḍavayulaye uḍal-
niṟayumariya kuḽiro malar
niṟabaṟayāy kuḽir tāḻvara ( vā kuruvī...)