Uyire uranniyille

ഉയിരേ ഉറങ്ങിയില്ലേ
Year
Language

അ.... ഒ... മു.... അ...

ഉയിരേ ഉറങ്ങിയില്ലേ വെറുതെ പിണങ്ങിയല്ലേ (2)
പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ
ഉയിരേ ഉറങ്ങിയില്ലേ വെറുതെ പിണങ്ങിയല്ലേ

നിന്‍റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ (2)
നിന്‍റെ പ്രണയനിലാവിലെ നേര്‍ത്തമിഴിനീര്‍ ഞാനല്ലേ
പതിയെ ഒരുമ്മ നല്‍കാം അരികേ ഇരുന്നു പാടാം
ഉയിരേ ഉറങ്ങിയില്ലേ വെറുതെ പിണങ്ങിയല്ലേ

നിന്‍റെ വേദന പങ്കിടാന്‍ കൂടെയെന്നും ഞാനില്ലേ (2)
നിന്‍റെ നെഞ്ചിലെ വേനലില്‍ സ്നേഹമഴയായി പെയ്യില്ലേ
അകലെ പറന്നു പോവാം ഹൃദയം തുറന്നു പാടാം
ഉയിരേ ഉറങ്ങിയില്ലേ വെറുതെ പിണങ്ങിയല്ലേ (2)
പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ
ഹുഹുഹും..............................

a.... ŏ... mu.... a...

uyire uṟaṅṅiyille vĕṟudĕ piṇaṅṅiyalle (2)
pulare karaññuvalle hṛdayaṁ muṟiññuvalle
uyire uṟaṅṅiyille vĕṟudĕ piṇaṅṅiyalle

ninṟĕ hṛdayasarodilĕ novumīṇaṁ ñānalle (2)
ninṟĕ praṇayanilāvilĕ nerttamiḻinīr ñānalle
padiyĕ ŏrumma nalgāṁ arige irunnu pāḍāṁ
uyire uṟaṅṅiyille vĕṟudĕ piṇaṅṅiyalle

ninṟĕ vedana paṅgiḍān kūḍĕyĕnnuṁ ñānille (2)
ninṟĕ nĕñjilĕ venalil snehamaḻayāyi pĕyyille
agalĕ paṟannu povāṁ hṛdayaṁ tuṟannu pāḍāṁ
uyire uṟaṅṅiyille vĕṟudĕ piṇaṅṅiyalle (2)
pulare karaññuvalle hṛdayaṁ muṟiññuvalle
huhuhuṁ..............................