Utsavakkodiyetra keli

ഉത്സവക്കൊടിയേറ്റ കേളി
Year
Language

ഉത്സവക്കൊടിയേറ്റ കേളി.. എന്റെ
ഉല്ലാസ ദേവാലയത്തിൽ
ശില്പങ്ങൾപോലും ഇന്നാടും.. നിന്റെ
സ്വപ്നത്തിൻ കൂത്തമ്പലത്തിൽ..

എങ്ങും നവരാത്രി ദീപം
ചുറ്റും രംഗപൂജാ നൃത്തമേളം
ആനന്ദരാഗകല്ലോലം
ആറാടുമനുരാഗ വാനം
മല്ലീശരൻ വില്ലൊടിയും
മധുവിധുവിൻ മായാവിലാസം
മായാവിലാസം..

ഭൂമി നമുക്കിന്നു സ്വർഗ്ഗം
പുത്തൻ പുഷ്പതല്പം പ്രേമമഞ്ചം
ആത്മാവിൽ മേഘതരംഗം
ആടിത്തകർക്കും സമോദം
രാപ്പാടി പാടും ദൂരെ
രാഗാർദ്രം രജനീ ഹൃദന്തം
രജനീ ഹൃദന്തം...

utsavakkŏḍiyeṭra keḽi.. ĕnṟĕ
ullāsa devālayattil
śilbaṅṅaḽpoluṁ innāḍuṁ.. ninṟĕ
svapnattin kūttambalattil..

ĕṅṅuṁ navarātri dībaṁ
suṭruṁ raṁgabūjā nṛttameḽaṁ
ānandarāgagallolaṁ
āṟāḍumanurāga vānaṁ
mallīśaran villŏḍiyuṁ
madhuvidhuvin māyāvilāsaṁ
māyāvilāsaṁ..

bhūmi namukkinnu svarggaṁ
puttan puṣpadalbaṁ premamañjaṁ
ātmāvil meghadaraṁgaṁ
āḍittagarkkuṁ samodaṁ
rāppāḍi pāḍuṁ dūrĕ
rāgārdraṁ rajanī hṛdandaṁ
rajanī hṛdandaṁ...