Utraadakkiliye

ഉത്രാടക്കിളിയേ
Year
Language

ഉത്രാടക്കിളിയേ കിളിയേ കിളിയേ
നീ ഉച്ചയ്ക്കുറങ്ങിയുണർന്ന കിനാവുകൾ
കൊച്ചു കൊച്ചോമനത്തങ്കക്കിനാവുകൾ
ഉന്മാദങ്ങൾ ചെറുകിളിയേ
എന്റെ പങ്കെനിക്കു താ എനിക്കു താ
അതിൽ എന്റെ പങ്കെനിക്കു താ എനിക്കു താ
(ഉത്രാടക്കിളിയേ...)

മനസ്സിൽ ഇലച്ചില്ലയിൽ നിനക്കൊരു കൂടുകെട്ടി
ഇണക്കിളി ചമഞ്ഞു ഞാനീ വരമ്പത്ത് കാത്തു നില്പൂ
അങ്ങോട്ടോ ഇങ്ങോട്ടോ
അകലെയകലെ ആകാശപ്പരവതാനിയിലേക്കോ
എന്റെ പങ്കെനിക്കു താ എനിക്കു താ
ഇനി എന്റെ പങ്കെനിക്കു താ എനിക്കു താ
(ഉത്രാടക്കിളിയേ...)

ചിലച്ചും ചിറകടിച്ചും നിമിഷങ്ങൾ പറന്നു പൊങ്ങി
തുടിക്കുന്ന ഞരമ്പു തോറും മഷിപ്പച്ച പൂത്തിറങ്ങി
അന്നാരം പുന്നാരം
നിറയെ നിറയെ ആവേശത്തിരകൾ താളമേകി
എന്റെ പങ്കെനിക്കു താ എനിക്കു താ
ഇനി എന്റെ പങ്കെനിക്കു താ എനിക്കു താ
(ഉത്രാടക്കിളിയേ...)

utrāḍakkiḽiye kiḽiye kiḽiye
nī uccaykkuṟaṅṅiyuṇarnna kināvugaḽ
kŏccu kŏccomanattaṅgakkināvugaḽ
unmādaṅṅaḽ sĕṟugiḽiye
ĕnṟĕ paṅgĕnikku tā ĕnikku tā
adil ĕnṟĕ paṅgĕnikku tā ĕnikku tā
(utrāḍakkiḽiye...)

manassil ilaccillayil ninakkŏru kūḍugĕṭṭi
iṇakkiḽi samaññu ñānī varambatt kāttu nilbū
aṅṅoṭṭo iṅṅoṭṭo
agalĕyagalĕ āgāśapparavadāniyilekko
ĕnṟĕ paṅgĕnikku tā ĕnikku tā
ini ĕnṟĕ paṅgĕnikku tā ĕnikku tā
(utrāḍakkiḽiye...)

silaccuṁ siṟagaḍiccuṁ nimiṣaṅṅaḽ paṟannu pŏṅṅi
tuḍikkunna ñarambu toṟuṁ maṣippacca pūttiṟaṅṅi
annāraṁ punnāraṁ
niṟayĕ niṟayĕ āveśattiragaḽ tāḽamegi
ĕnṟĕ paṅgĕnikku tā ĕnikku tā
ini ĕnṟĕ paṅgĕnikku tā ĕnikku tā
(utrāḍakkiḽiye...)