മഞ്ഞുപൊഴിയുന്നു മാമരം കോച്ചുന്നു
മഞ്ഞക്കിളിപ്പെണ്ണ് കൊഞ്ഞനം കുത്തുന്നു
എന്നിനിയെന്നാണോ എന്നിനിയെന്നാണോ
എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം
പൂക്കുലപ്പാടങ്ങള് ... പനിനീര്ക്കുലപ്പാടങ്ങള് ..
മഞ്ഞണിരാവില്‍ കുഞ്ഞിളം കാറ്റില്‍ കൊഞ്ഞിക്കുഴഞ്ഞു ചിരിക്കും നേരം .....
സുന്ദരിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ
നിന്നെയും തേടി വന്നൊരുമാരന് വെള്ളിലപ്പൂവാലന്
കാച്ചെണ്ണതേച്ചൊരുങ്ങി ഇലത്താളിയും ഇഞ്ചയുമായ്
മഞ്ഞുനീരാറ്റില്‍ കുഞ്ഞലനീറ്റില് പെണ്ണുങ്ങള് മുങ്ങിക്കുളിക്കും നേരം..........
ഈണവും പാടി ചൂളവും മൂളി പമ്മിപ്പതുങ്ങി
എന്തിന്നു കാറ്റേ ആവഴി നീവന്നൂ