Title (Indic)വൃന്ദാവനമേ WorkUtharakaandam Year1991 LanguageMalayalam Credits Role Artist Music Vidyadharan Performer KS Chithra Writer ONV Kurup LyricsMalayalamആ..ആ..ആ.ആ. വൃന്ദാവനമേ ചൊല്ലൂ ചൊല്ലൂ നന്ദകിശോരനിന്നെവിടെ പൂത്ത കടമ്പിൻ ചോട്ടിൽ; മിഴിനീർ വാർത്തു നില്പൂ രാധിക ഇന്നും കാത്തു നില്പൂ നിൻ രാധിക (വൃന്ദാവനമേ...) ചന്ദനതൈല സുവാതിസമാം കുളിർ തെന്നലേ നീ കണ്ടുവോ മുല്ലപ്പൂത്തിരി കത്തും മണമുള്ള വള്ളിക്കുടിലേ കണ്ടുവോ നീരജലോചനൻ കാറ്റായ് കിളിയായ് ഈ വഴി കടന്നു പോയോ (വൃന്ദാവനമേ...) ചമ്പകസഖീ നീ പൂ ചൂടുകയോ ചഞ്ചലേ നീ കണ്ടുവോ സാഗരനീല പടവിലിരിക്കും സായം സന്ധ്യേ കണ്ടുവോ നീരദ വർണ്ണനീ വേഴാമ്പലിനൊരു നീർമണി എറിഞ്ഞു പോയോ (വൃന്ദാവനമേ...) Englishā..ā..ā.ā. vṛndāvaname sŏllū sŏllū nandagiśoraninnĕviḍĕ pūtta kaḍambin soṭṭil; miḻinīr vārttu nilbū rādhiga innuṁ kāttu nilbū nin rādhiga (vṛndāvaname...) sandanadaila suvādisamāṁ kuḽir tĕnnale nī kaṇḍuvo mullappūttiri kattuṁ maṇamuḽḽa vaḽḽikkuḍile kaṇḍuvo nīrajalosanan kāṭrāy kiḽiyāy ī vaḻi kaḍannu poyo (vṛndāvaname...) sambagasakhī nī pū sūḍugayo sañjale nī kaṇḍuvo sāgaranīla paḍavilirikkuṁ sāyaṁ sandhye kaṇḍuvo nīrada varṇṇanī veḻāmbalinŏru nīrmaṇi ĕṟiññu poyo (vṛndāvaname...)