മണ്ണിനും പെണ്ണിനും മനസ്സൊരു പോലെ
കണ്ണിനും കാതിനും കുളിരൊരു പോലെ (2)
കണ്ണാടിപ്പുഴയ്ക്കും കാറ്റാടി പൂവിനും
കണ്ണുനീർ തുള്ളികൾ ഒരു പോലെ
ഒരു പോലെ ഒരു പോലെ
(മണ്ണിനും...)
വെൺ തിങ്കൾ പോകുന്ന പൊന്മാൻ പേടയതു
പൊന്നും പവിഴവുമൊരു പോലേ
വെള്ളാരം കുന്നിലെ വെണ്ണിലാ മുത്തും
വെള്ളാമ്പൽ പൂക്കളും ഒരുപോലെ ഒരുപോലെ
(മണ്ണിനും...)
സ്വപ്നങ്ങൾ പൂക്കുന്ന മാനസ പൊയ്കയതു
വസന്തവും ശിശിരവും ഒരു പോലെ
എനിക്കു നീയും നിനക്കു ഞാനും
എപ്പോഴും എവിടെയും ഒരു പോലെ
ഒരു പോലെ ഒരു പോലെ ഒരു പോലെ
(മണ്ണിനും...)