കൈക്കുമ്പിളില്‍ കണ്ണീര്പ്പൂവുമായ്
മണ്ണില്‍ വന്ന സ്ത്രീജന്മമേ
ഇവിടെ നീയെത്ര ധന്യ
ഇതിഹാസമെഴുതുന്ന പുണ്യമായ് ഇതിലേ വരുമോ
നവയുഗമേ ഈ ഇതിഹാസപ്പൂവിന്റെ കഥയറിയുമോ?
കനകക്കിനാക്കളെ കാല്ച്ചിലമ്പണിയിക്കും
ദിനരാത്രങ്ങളേ പാടൂ ഈ കലിയുഗസന്ധ്യാ രാഗങ്ങള്‍
കരളിലെച്ചെപ്പിലെ കിങ്ങിണിമുത്തിന്റെ തരളിത സാനുപല്ലവികള്
ഈ സരളസുമോഹന ഗീതങ്ങള്‍ ഉത്തരേ... ഉത്തരേ....
കാലാന്തരങ്ങളില്‍ സാക്ഷിയായ് നില്ക്കും നീലാകാശമേ
കണ്ടു ഈ മാതൃഹൃദയത്തിന് മണിദീപിക
ഉത്തരമില്ലാത്ത കാലത്തിന് മുന്നില്‍
ഉത്തരനില്ക്കുന്നു കൈത്തിരിയായ് ഈ
ധര്‍മ്മക്ഷേത്രത്തില്‍ ചിത്തിരയായ് ഉത്തരേ ഉത്തരേ