Usassinre rathattil

ഉഷസ്സിന്റെ രഥത്തിൽ
Year
Language

ഉഷസ്സിന്റെ രഥത്തില്‍ ഉയര്‍പ്പിന്റെ രഥത്തില്‍
എഴുന്നള്ളും സ്നേഹപിതാവേ
ഉറക്കം തെളിയാത്തൊരറകളിലെങ്ങും
തിരി തെളിയ്ക്കൂ പൊന്‍ തിരി തെളിയ്ക്കൂ (ഉഷസ്സിന്റെ)

മുള്‍മുടിയില്‍ മുള്ളാണികളില്‍ - തിരു
മുറിവുകളില്‍ മരക്കുരിശ്ശില്‍
മുള്‍മുടിയില്‍ മുള്ളാണികളില്‍ - തിരു
മുറിവുകളില്‍ മരക്കുരിശ്ശില്‍
നീയന്നരുളിയ മോചനമല്ലോ
നിത്യജീവന്‍ പകരുന്നു. (ഉഷസ്സിന്റെ)

താരാഗണങ്ങള്‍ തന്‍ താമരക്കാവില്‍
സൌരയൂഥ മധുമനയില്‍
താരാഗണങ്ങള്‍ തന്‍ താമരക്കാവില്‍
സൌരയൂഥ മധുമനയില്‍
നിന്റെ സിംഹാസനം അലങ്കരിക്കുന്നു
നിന്റെ സാമ്രാജ്യം പുലരുന്നു (ഉഷസ്സിന്റെ)

uṣassinṟĕ rathattil uyarppinṟĕ rathattil
ĕḻunnaḽḽuṁ snehabidāve
uṟakkaṁ tĕḽiyāttŏraṟagaḽilĕṅṅuṁ
tiri tĕḽiykkū pŏn diri tĕḽiykkū (uṣassinṟĕ)

muḽmuḍiyil muḽḽāṇigaḽil - tiru
muṟivugaḽil marakkuriśśil
muḽmuḍiyil muḽḽāṇigaḽil - tiru
muṟivugaḽil marakkuriśśil
nīyannaruḽiya mosanamallo
nityajīvan pagarunnu. (uṣassinṟĕ)

tārāgaṇaṅṅaḽ tan dāmarakkāvil
saൌrayūtha madhumanayil
tārāgaṇaṅṅaḽ tan dāmarakkāvil
saൌrayūtha madhumanayil
ninṟĕ siṁhāsanaṁ alaṅgarikkunnu
ninṟĕ sāmrājyaṁ pularunnu (uṣassinṟĕ)