Usassil neeyoru tusaarabindu

ഉഷസ്സിൽ നീയൊരു തുഷാരബിന്ദു
Year
Language

ഉഷസ്സിൽ നീയൊരു തുഷാരബിന്ദു
മനസ്സിൽ നീയൊരു വികാരസിന്ധു...
(ഉഷസ്സിൽ നീയൊരു.....)
സുദർശിനീ......വസന്തമോ ഹേമന്തമോ നിൻ
ഹൃദന്തമോ മധുരം മധുരം
ഉഷസ്സിൽ നീയൊരു തുഷാരബിന്ദു
മനസ്സിൽ നീയൊരു വികാരസിന്ധു...

മഞ്ഞിൻ കുളിരല പുൽകിയുണർത്തും മഞ്ഞക്കൊന്നപ്പൂവുപോലെ
ഇന്നലെ വന്നെൻ മനസ്സിൽ നീയൊരു നന്ദനവനമൊരുക്കീ
ഇന്നതു വൃന്ദാവനമാക്കീ........വൃന്ദാവനമാക്കീ.....

ഉഷസ്സിൽ നീയൊരു തുഷാരബിന്ദു
മനസ്സിൽ നീയൊരു വികാരസിന്ധു...

സ്വപ്നസരസ്സിൽ നീന്തിയടുക്കും അപ്സരസുന്ദരിപോലേ...
ഇന്നലെ വന്നെൻ മനസ്സിൽ നീയൊരു ചന്ദനത്തിരി കൊളുത്തീ...
ഇന്നതു ചന്ദ്രോദയമാക്കീ......ചന്ദ്രോദയമാക്കീ....

ഉഷസ്സിൽ നീയൊരു തുഷാരബിന്ദു
മനസ്സിൽ നീയൊരു വികാരസിന്ധു...

uṣassil nīyŏru tuṣārabindu
manassil nīyŏru vigārasindhu...
(uṣassil nīyŏru.....)
sudarśinī......vasandamo hemandamo nin
hṛdandamo madhuraṁ madhuraṁ
uṣassil nīyŏru tuṣārabindu
manassil nīyŏru vigārasindhu...

maññin kuḽirala pulgiyuṇarttuṁ maññakkŏnnappūvubolĕ
innalĕ vannĕn manassil nīyŏru nandanavanamŏrukkī
innadu vṛndāvanamākkī........vṛndāvanamākkī.....

uṣassil nīyŏru tuṣārabindu
manassil nīyŏru vigārasindhu...

svapnasarassil nīndiyaḍukkuṁ apsarasundaribole...
innalĕ vannĕn manassil nīyŏru sandanattiri kŏḽuttī...
innadu sandrodayamākkī......sandrodayamākkī....

uṣassil nīyŏru tuṣārabindu
manassil nīyŏru vigārasindhu...