ഊരുവിട്ടു് പാരുവിട്ടു് പറപറന്നവനേ
ഇരുളിലെങ്ങളുഴറുകയാണറിയുകയില്ലേ
അറിയുകയില്ലേ
ഈ മലകള്‍ക്കുയരെയൊരു ദേവലോകത്തില്‍ - നിന്റെ
ജീവനിടം തീര്‍ത്തിടുന്നു ദേവതമാരുണ്ടു്
ദേവതമാരുണ്ടു്
(ഊരുവിട്ടു് )
ഇടതുവലതുമിരുനിരയില്‍ ദേവതമാരുണ്ടു്
ഇവിടെയിരുളിലാഴുമെങ്ങട്ടൂരു്കളുമുണ്ടു്
മുലയുലഞ്ഞു് മാറുതച്ചു് മുടിയഴിഞ്ഞു് ചോടുവച്ചു്
മുഖമുയര്‍ത്തു് മുകളിലേയ്ക്കു് മിഴി പറന്നു
കാത്തു് കാത്തു്
മറയുമിട്ടു് നിന്നിടുന്നു നിന്റെയുറ്റവര്‍ നീ
ഇവിടെ വിട്ടവര്‍
(ഊരുവിട്ടു്)