രാഗം പാടി ഗാനം മൂളി
നുണക്കുഴിക്കുളിര് മലര് വിരിയുന്നു
നാദം ചൂടി താളം തേടി
പനിമലരിതള്പ്പൂക്കള് വിടരുന്നു
പുതുമയില്‍ വീണ്ടും നിഴലുകള്‍ തീര്‍ക്കും
ഇളം തളിര് വള്ളിക്കുടിലുകള്‍ പൂകാം
ഹെ ഹെ ഹെ ഹെ ആഹാ.......
ഞരമ്പുകള്‍ തീര്‍ത്തു ലഹരികള്‍ തീര്‍ത്തു
നഖം കടിച്ചെന്റെ കരളുകള്‍ വാര്‍ത്തു
മദനന് തൊടുക്കും മലരിന് ശരങ്ങള്‍
ചൂടാന്‍ നീ ഓടിവാ
എരിയും വിളക്കിന് ചൊരിയും കതിരില്‍
മലര്‍മിഴി എന്നെ മാറില്‍ ചേര്ക്കു
മദഭര ലാസ്യ തൂവല്‍ ചാര്ത്തു
പദതളിര്‍ ആടി അരമണി പാടി
വിരല്‍ പിണച്ചെന്റെ കനവുകള്‍ നേടി
മിഴിയില്‍ ജ്വലിക്കും മദത്തിന് മണികള്‍
നേടാന്‍ ഓടിവാ
ഇഴയും തിരയില്‍ പുളയും കുളിരില്‍
മതിമുഖി എന്നെ വാരിപ്പുല്കു
രതിലയ താളം വാരിച്ചൂടൂ