ഉരുക്കുകോട്ട തകർന്നിതാ
ഉല്ലാസപ്പറവകൾ പായുന്നിതാ...(2)
അന്തിവെളിച്ചം മങ്ങുമ്പോൾ
അനന്തവിഹായസ്സിലേക്കു പറക്കുന്നൂ...
ഉരുക്കുകോട്ട തകർന്നിതാ
ഉല്ലാസപ്പറവകൾ പായുന്നിതാ...
പരക്കംപായുന്ന ലോകം..ചുറ്റും
തിരക്കുപിടിച്ച സമൂഹം...(2)
പരിഭ്രാന്തരായ് ഓടുന്നവർ
പരിഷ്ക്കാരം തേടി പായുന്നവർ...
പരിഭ്രാന്തരായ് ഓടുന്നവർ
പരിഷ്ക്കാരം തേടി പായുന്നവർ...
പെട്രോൾപുകയാണീ പട്ടണത്തിൽ...
ശ്വാസകോശം നിറയേ...
ശ്വാസകോശം നിറയേ...(2)
(ഉരുക്കുകോട്ട...)
ഭ്രാന്തുപിടിച്ചോടും ബസ്സിനകത്തും
സിനിമാശാലയിലെ ഇരുളിനകത്തും...(2)
പൂവാലന്മാർ വിലസുന്നേ....
ജാഗ്രത...ജാഗ്രത...ജാഗ്രത...
തട്ടുകട പെട്ടിക്കട
പുട്ടുകടല തട്ടിവിടു്....ഹേയ്
പുട്ടുകടല തട്ടിവിടു്...
(തട്ടുകട...)
ഇന്നു പത്തടിക്കണം പുട്ടടിക്കണം
കുമാരീ...(3)