ഉരുകിയുരുകിയുരുകിത്തെളിയും മെഴുകുതിരികളേ
മരുഭൂമിയിലെ യാത്രക്കാരനു
വഴികാണിക്കുകയില്ലേ?
(ഉരുകിയുരുകിയുരുകി)
തണ്ണീര്‍പ്പന്തലിന്നരികിലവന്‍
ദാഹജലത്തിനലഞ്ഞു
താലവനങ്ങള്‍ക്കരികിലവന്‍
തണലും തേടിനടന്നു
(ഉരുകിയുരുകിയുരുകി)
കയ്യില്‍ നക്ഷത്ര വിളക്കെരിയും
കാവല്‍ മാലാഖമാരേ
ഇടയനെന്നിനി എന്നുവരും
മിഴികള്‍ എന്നിനി തോരും?
(ഉരുകി)
വഴികാണിക്കുകയില്ലേ
എൻ യാത്രക്കാരന് വഴികാണിക്കുകയില്ലേ