Unnippoongavililorumma

ഉണ്ണിപ്പൂങ്കവിളിലൊരുമ്മ
Work
Year
Language

ഉണ്ണിപ്പൂങ്കവിളിലൊരുമ്മ കന്നിപ്പൂമിഴികളിലുമ്മ
അമ്മയ്ക്കു മാറത്ത് തൂമുത്തു നീ
അച്ഛന്റെ മോഹത്തിന്‍ പൂമൊട്ട്
ഉണ്ണിപ്പൂങ്കവിളിലൊരുമ്മ.....

അമ്പാടി മണിപ്പൈതല്‍ വിരുന്നു വന്നു ഇന്ന്
പഞ്ചാര പാലമൃത് പകര്‍ന്നു തന്നു
അമ്പിളി കിളിക്കുഞ്ഞ് പറന്നു വന്നു താഴെ
അമ്മാനക്കളിപ്പന്തിതാരെറിഞ്ഞു
ആ..ആ...ആ...ആ....
(ഉണ്ണിപ്പൂങ്കവിളിലൊരുമ്മ....)

താഴമ്പൂ മെനെഞ്ഞൊരു തടുക്ക് വെയ്ക്കും ഉണ്ണി
താമരപ്പട്ടുടുത്തു പടിഞ്ഞിരിയ്ക്കും
തച്ചോളിക്കഥ പാടിയുടുക്ക് കൊട്ടും
പെരുന്തച്ചന്റെ കഥ കേട്ട് കരഞ്ഞുറങ്ങും

ഉണ്ണിപ്പൂങ്കവിളിലൊരുമ്മ കന്നിപ്പൂമിഴികളിലുമ്മ
അമ്മയ്ക്കു മാറത്ത് തൂമുത്തു നീ
അച്ഛന്റെ മോഹത്തിന്‍ പൂമൊട്ട്
ഉണ്ണിപ്പൂങ്കവിളിലൊരുമ്മ കന്നിപ്പൂമിഴികളിലുമ്മ

uṇṇippūṅgaviḽilŏrumma kannippūmiḻigaḽilumma
ammaykku māṟatt tūmuttu nī
acchanṟĕ mohattin pūmŏṭṭ
uṇṇippūṅgaviḽilŏrumma.....

ambāḍi maṇippaidal virunnu vannu inn
pañjāra pālamṛt pagarnnu tannu
ambiḽi kiḽikkuññ paṟannu vannu tāḻĕ
ammānakkaḽippandidārĕṟiññu
ā..ā...ā...ā....
(uṇṇippūṅgaviḽilŏrumma....)

tāḻambū mĕnĕññŏru taḍukk vĕykkuṁ uṇṇi
tāmarappaṭṭuḍuttu paḍiññiriykkuṁ
taccoḽikkatha pāḍiyuḍukk kŏṭṭuṁ
pĕrundaccanṟĕ katha keṭṭ karaññuṟaṅṅuṁ

uṇṇippūṅgaviḽilŏrumma kannippūmiḻigaḽilumma
ammaykku māṟatt tūmuttu nī
acchanṟĕ mohattin pūmŏṭṭ
uṇṇippūṅgaviḽilŏrumma kannippūmiḻigaḽilumma