വര്‍ണമാലാ അണിഞ്ഞൂ... കന്നിപ്പൂമാനം...
വെണ്ണിലാവാം സുന്ദരിക്ക്.. വിരുന്നൊരുക്കാന്‍..
മണ്ണിലേക്ക് വന്നിറങ്ങ് ചന്ദ്രികപ്പെണ്ണേ ...
നിന്നെ പുല്കാന് കാത്തിരിപ്പൂ നിന്റെ തോഴന്..
വര്‍ണമാലാ അണിഞ്ഞൂ... കന്നിപ്പൂമാനം...
വാസരശ്രീ നിറഞ്ഞു നില്ക്കും വാടിയില്‍ പാടും..
പൂങ്കിയിലെ മോഹമില്ലേ മധു നുകര്‍ന്നീടാന്‍.. (2)
കാട്ടുചെമ്പകം പൂത്തചില്ലയില്‍ ആടിടും കാറ്റേ..
നാണമാണോ പൂവിന് ചുണ്ടില്‍ മുത്തമേകിടാന്‍ ..
വര്‍ണമാലാ അണിഞ്ഞൂ... കന്നിപ്പൂമാനം...
വെണ്ണിലാവാം സുന്ദരിക്ക്.. വിരുന്നൊരുക്കാന്‍..
പൊന്കിനാവാം പൈങ്കിളിക്ക് കൂടിയാടീടാന്..
കൂട്ട് വേണം ആരണയും ഒത്തു കൂടീടാന്‍.. (2)
മാനമാകെ കാറ് കൊണ്ടു നേരമേറെപ്പോയ്..
പൊന്മയിലെ ആട്ടമാടാന് മറന്നു പോയോ ..
വര്‍ണമാലാ അണിഞ്ഞൂ... കന്നിപ്പൂമാനം...
വെണ്ണിലാവാം സുന്ദരിക്ക്.. വിരുന്നൊരുക്കാന്‍..
മണ്ണിലേക്ക് വന്നിറങ്ങ് ചന്ദ്രികപ്പെണ്ണെ ...
നിന്നെ പുല്കാന് കാത്തിരിപ്പൂ നിന്റെ തോഴന്..
വര്‍ണമാലാ അണിഞൂ... കന്നിപ്പൂമാനം.......