Unmaadam karalilorunmaadam

ഉന്മാദം കരളിലൊരുന്മാദം
Work
Year
Language

ഉന്മാദം കരളിലൊരുന്മാദം
കനവുകളില്‍ പാടും വനമുരളി
ആത്മാവില്‍ പൊന്‍‌തൂവല്‍ പെയ്തുനിന്ന സന്ധ്യേ
എന്‍റെ സ്വപ്നസന്ധ്യേ വൈകിവന്നതെന്തേ
(ഉന്മാദം)

ഈ നിശാഗന്ധിതന്‍ വാടിയ ചില്ലയില്‍
നിത്യരോ‍മാഞ്ചമാം പൊന്‍‌‌മലര്‍ ചൂടി നീ
ശ്യാമയമുനേ... ദേവയമുനേ...
നിന്‍റെ തീരം തേടിവന്നൊരു പനിനീര്‍ത്തിങ്കള്‍ ഞാന്‍
(ഉന്മാദം)

എന്തിനെന്‍ മൗലിയില്‍ പൊന്‍‌മയില്‍പ്പീ‍ലികള്‍
ചാര്‍ത്തുവാന്‍ വന്നു നീ മുഗ്ദ്ധവാസന്തമേ
ദേവാംഗനേ.... ഗോപാംഗനേ.....
എന്തിനെന്നെ പുല്‍കിനിന്നു തെന്നല്‍ക്കുളിരേ നീ‍
(ഉന്മാദം)

unmādaṁ karaḽilŏrunmādaṁ
kanavugaḽil pāḍuṁ vanamuraḽi
ātmāvil pŏn‌tūval pĕyduninna sandhye
ĕnṟĕ svapnasandhye vaigivannadĕnde
(unmādaṁ)

ī niśāgandhidan vāḍiya sillayil
nityaromāñjamāṁ pŏn‌‌malar sūḍi nī
śyāmayamune... devayamune...
ninṟĕ tīraṁ teḍivannŏru paninīrttiṅgaḽ ñān
(unmādaṁ)

ĕndinĕn mauliyil pŏn‌mayilppīligaḽ
sārttuvān vannu nī mugddhavāsandame
devāṁgane.... gobāṁgane.....
ĕndinĕnnĕ pulgininnu tĕnnalkkuḽire nī
(unmādaṁ)