അമ്പിളിക്കലയൊരു നൊമ്പരപ്പാടോ
അംബരച്ചരിവിലെ അന്പിന്റെ കൂടോ
നെഞ്ചിലെ ചിലമ്പുന്ന പൊന്ചിലങ്കേ
കൊഞ്ചുവാന്‍ മറന്നതു നീയറിഞ്ഞോ
(അമ്പിളിക്കല)
കരളിലെ കനലില്‍ വസന്തങ്ങള്‍ കരിഞ്ഞു
കിളി പറന്നകന്നു കൂടറിയാതെ
പിരിയുമ്പോള്‍ നക്ഷത്രമിഴി നിറയും
സ്വപ്നങ്ങള്‍ എന്നിനി തിരികെവരും
(അമ്പിളിക്കല)
മനസ്സിലെ മോഹത്തിന് മാലാഖ നീയൊരു
മുകിലോ മുത്തോ കണികണ്ടുണരും
മുകിലെങ്കില്‍ മാറത്ത് പെയ്തൊഴിയും
മുത്തെങ്കില്‍ മോതിരവിരലണിയും
(അമ്പിളിക്കല)