Unarum vare

ഉണരും വരെ
Year
Language

ഉണരും വരെ രാവുണരും വരെ
കാത്തുകാത്തിരുന്നു മൂവന്തി
ആകാശക്കാവിലെ വെണ്ണിലാവൂഞ്ഞാലില്‍ ‌
വാസന്തപ്പഞ്ചമിപ്പെണ്ണുറങ്ങി
യാമമുറങ്ങി യമുയനയുറങ്ങി
യദുവേണു കേണുറങ്ങി

ഉണരും വരെ രാവുണരും വരെ
കാത്തുകാത്തിരുന്നു മൂവന്തി

വെറുതേ വെറുതേ പൂവിരിഞ്ഞു
വറുതേ വറുതേ പുഴയൊഴുകി
(വെറുതേ )
ഒരു പോളക്കണ്ണടച്ചുറങ്ങാനാവാതെ
തേങ്ങി പാവം പൂങ്കാറ്റു്
(ഒരു പോള)
മണിനാഗക്കാവും അരയാല്‍ച്ചില്ലയും
തിരിയോലത്താളവും തല ചായ്ച്ചുറങ്ങി

ഉണരും വരെ രാവുണരും വരെ
കാത്തുകാത്തിരുന്നു മൂവന്തി

ആരോ കനവില്‍ മാടി വിളിച്ചു
ആരോ ഹൃദയം തൊട്ടുണര്‍ത്തി
(ആരോ കനവില്‍)
കരയുടെ മാറില്‍ തലതല്ലി മാഞ്ഞു
പുഴയുടെ മാനസമണിത്തിരകള്‍
(കരയുടെ )
ആരിനിയാമ്പല്‍ക്കുട നിവര്‍ത്തും
ആരിനിപ്പുഞ്ചിരിപ്പാല്‍ക്കുടം നിറയ്ക്കും

(ഉണരും വരെ)

uṇaruṁ varĕ rāvuṇaruṁ varĕ
kāttugāttirunnu mūvandi
āgāśakkāvilĕ vĕṇṇilāvūññālil ‌
vāsandappañjamippĕṇṇuṟaṅṅi
yāmamuṟaṅṅi yamuyanayuṟaṅṅi
yaduveṇu keṇuṟaṅṅi

uṇaruṁ varĕ rāvuṇaruṁ varĕ
kāttugāttirunnu mūvandi

vĕṟude vĕṟude pūviriññu
vaṟude vaṟude puḻayŏḻugi
(vĕṟude )
ŏru poḽakkaṇṇaḍaccuṟaṅṅānāvādĕ
teṅṅi pāvaṁ pūṅgāṭru്
(ŏru poḽa)
maṇināgakkāvuṁ arayālscillayuṁ
tiriyolattāḽavuṁ tala sāyscuṟaṅṅi

uṇaruṁ varĕ rāvuṇaruṁ varĕ
kāttugāttirunnu mūvandi

āro kanavil māḍi viḽiccu
āro hṛdayaṁ tŏṭṭuṇartti
(āro kanavil)
karayuḍĕ māṟil taladalli māññu
puḻayuḍĕ mānasamaṇittiragaḽ
(karayuḍĕ )
āriniyāmbalkkuḍa nivarttuṁ
ārinippuñjirippālkkuḍaṁ niṟaykkuṁ

(uṇaruṁ varĕ)